Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ആരോഗ്യ വകുപ്പിന് റെഡ് മാർക്ക്! പ്രസവ ശസ്ത്രക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ

19 DECEMBER 2022 03:50 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം കഴിയും തോറും നമ്മുടെ ഓരോ വകുപ്പുകളായി ഇങ്ങനെ പഴികേട്ടുകൊണ്ട് ഇരിക്കുകയാണ്, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പടർന്നതോടെ അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന ശൈലജ ടീച്ചർ കേരളത്തിലെ സ്ഥിതി കൈകാര്യം ചെയ്‌തതിലടക്കം കൈയടി നേടിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ കയറിയതിനെ ശേഷം ആരോഗ്യ വകുപ്പിനെ കുറിച്ചും മോശം അഭിപ്രായമാണ് ഉയർന്നു കേൾക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിൽ പണിയെടുക്കുന്നവരെ നിലക്ക് നിർത്താൻ മന്ത്രിക്കു കഴിയുന്നില്ല എന്നാണ് ഉയർന്നു വരുന്ന ആരോപണം, ഇപ്പോൾ വീണ്ടും ആരോഗ്യ വകുപ്പിന് റെഡ് മാർക്ക് വരുത്താനായി ഒരു സംഭവം കൂടെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്, ആലപ്പുഴമെഡിക്കൽ കോളേജിൽ ആണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ. പ്രസവ ശസ്ത്രക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി. കഴിഞ്ഞ മാസം 18നാണ് ചമ്പക്കുളം നടുഭാഗം സ്വദേശിനിയായ ലക്ഷ്മിയുടെ സിസേറിയന്‍ ശസ്ത്രികയ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നടന്നത്. നാലാം ദിവസം ഡിസ്ചാർജ് ആയി. എന്നാല്‍ പിറ്റേന്ന് രാവിലെ, തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാൻ തുടങ്ങുകയതായിരുന്നു.

ആദ്യ പ്രസവമായിരുന്നു ലക്ഷ്മിയുടേത്. പഞ്ഞിക്കെട്ട് വയറ്റിലുണ്ടെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ. ഡിസ്ചാർജ് ആയ അത് ദിവസം തന്നെ ആശുപത്രിയിൽ എത്തിയ ലക്ഷ്മിക്ക് പകരം പഴുപ്പിനും വേദനക്കും ചികിത്സ നല്‍കുകയായിരുന്നു. ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന വിവാദം തുടങ്ങിയ ദിവസം, അതായത് ഡിസംബർ ആറിന് ലക്ഷ്മിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടര്‍മാർ നിർദ്ദേശിച്ചു.രണ്ട് സ്റ്റിച്ച് ഇട്ടാൽ മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടുകയായിരുന്നു.

ഐസിയുവിലായിരുന്നു ലക്ഷ്മി. കഴിഞ്ഞ ദിവസം രാവിലെയാണ് വാർഡി ലേക്ക് മാറ്റിയത്. അതേസമയം ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് പ്രത്യേക ചുമതല നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.ഈ മാസം ആറിന് ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന വിവാദം ഉയർന്നിരുന്നു. ഇതേ ദിവസം തന്നെ ലക്ഷമിയുടെ വയർ വീണ്ടും തുന്നുക്കെട്ടണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

രണ്ട് സ്റ്റിച്ച് മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മുഴുവനായി തുന്നിക്കെട്ടുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ഐസിയുവിലായിരുന്ന ലക്ഷമിയെ ഇന്നലെ രാവിലെ വാർഡിലേക്ക് മാറ്റി.ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ ആരോഗ്യ വകുപ്പിന് നേരെ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു, കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിസേറിയന് പിന്നാലെ കുഞ്ഞും മണിക്കുറുകൾക്കകം അമ്മയും മരിച്ചത്. മരിച്ച അപർണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥയായിരുന്നു.

എന്നാൽ ഒരു തരത്തിലുമുള്ള ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ഡോക്ടർമാരെ രക്ഷിക്കാൻ മാത്രമായി പടച്ചുണ്ടാക്കിയ റിപ്പോർട്ട് മാത്രമാണിതെന്നും ബന്ധുക്കൾ പ്രതികരിച്ചുസീനിയർ സർജൻ ഡോക്ടർ തങ്കു കോശി യെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതർ സംസാരിക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഡോ. തങ്കു പ്രസവ സമയം ലേബർ മുറിയിൽ ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ട് പറയുമ്പോൾ, ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്, കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിയന്തര ഇടപെടല്‍ വേണ്ടതുകൊണ്ടാണ് അടുത്ത ബന്ധുക്കളോടു വിശദമായ സമ്മതപത്രം എഴുതിവാങ്ങുന്നതിനുള്ള കാലതാമസം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, അതിനു ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് അടുത്ത സംഭവം കൂടെ റിപ്പോർട്ട് ചെയുന്നത്, ഇതിലും അന്വേഷണം നടുത്തവനായിട്ട് നിർദ്ദേശിച്ചിട്ടുണ്ടനെകിലും ഇതും ആരോഗ്യ വകുപ്പിന് മേൽ വീണ്ടും നെഗറ്റീവ് മാർക്ക് വരുത്തുകയാണ്,

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (9 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (14 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends