കൊച്ചി നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; സംസ്ഥാനത്തേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു; ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

കൊച്ചി നെടുമ്പാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കാപ്സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന സ്വര്‍ണം പിടികൂടി. 48 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസാണ് പിടികൂടിയത്. സംഭവത്തിൽ ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സഫീറാണ് ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദിനെ പിടികൂടിയിരുന്നു. തുടർന്ന് ഇന്നലെ തന്നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
മാത്രമല്ല കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാൾ വാട്ടര്‍ ടാപ്പില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കൂടാതെ ഇയാള്‍ക്ക് പുറമെ കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നിവരില്‍ നിന്നായി 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവും പിടികൂടി.
https://www.facebook.com/Malayalivartha























