കൊച്ചിയിൽ ഒന്നാം ക്ലാസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ഇതര സംസ്ഥാന തൊഴിലാളികൾ

ഇതര സംസ്ഥാനക്കാരിയായ എട്ട് വയസ്സുകാരിക്ക് കൊച്ചിയിൽ പീഡനം. ബംഗാൾ സ്വദേശിനിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുൺ വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. അമ്മയെ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി പീഡിപ്പിക്കപ്പെടുന്നു എന്ന അറിഞ്ഞതോടെ കുട്ടിയെ കൗൺസ്ലിങിന് വിധേയയാക്കി.
അപ്പോഴാണ് നിരന്തരം പീഡിപ്പിക്കുന്നതായി ഉറപ്പിച്ചത്. മദ്യപിച്ചെത്തുന്ന പ്രതികൾ സ്ഥിരമായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























