പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് മരണം വരെ 5 ജീവപര്യന്തവും 2.5 ലക്ഷം പിഴയും

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 50 കാരനായ രണ്ടാനച്ഛന് മരണം വരെ 5 ജീവപര്യന്തവും 2.5 ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണുത്തരവ്. 2021 ലാണ് സംഭവം നടന്നത്.
കുട്ടിക്ക് പനിയും ഛര്‍ദിയും വന്നതോടെ മാതാവ് ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുപോയി. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പള്ളിക്കല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1 വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി.
പ്രതിക്ക് ജാമ്യം നിരസിച്ച് കസ്റ്റോഡിയല്‍ വിചാരണയിലാണ് പ്രതിയെ ശിക്ഷിച്ചത്.
"
https://www.facebook.com/Malayalivartha

























