Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം പോസ്റ്റുകൾ...അക്രമം, മുറിവേൽപ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും ഫേസ്ബുക് തൂത്തെറിഞ്ഞു...ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് 2021 ലെ ഐടി നിയമങ്ങൾ പ്രകാരം മെറ്റായ്ക്ക് 2,368 പരാതികൾ ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശുദ്ധികലശം...

23 DECEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇന്ത്യൻ ഉപയോക്താക്കൾ പോസ്റ്റ് ചെയ്ത 2.29 കോടിയിലധികം ഉള്ളടക്കങ്ങൾക്കെതിരെ സമൂഹ മാധ്യമ കമ്പനി മെറ്റ നവംബറിൽ നടപടിയെടുത്തതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യയിലെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പങ്കുവെച്ച ഡേറ്റ അനുസരിച്ച് ഫെയ്സ്ബുക്കിലെ 1.95 കോടിയിലധികം ഉള്ളടക്കങ്ങളിലും ഇൻസ്റ്റാഗ്രാമിലെ 33.9 ലക്ഷം ഉള്ളടക്കങ്ങളിലും കമ്പനി നടപടിയെടുത്തു.

 

 

1.49 കോടി പോസ്റ്റുകളും സ്‌പാം ഉള്ളടക്കങ്ങളാണ്. നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം ഉള്ളടക്കങ്ങളും അക്രമം, മുറിവേൽപ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും ഫെയ്സ്ബുക്കിൽ നിന്ന് കമ്പനി എടുത്തുകളഞ്ഞു. ഇൻസ്റ്റാഗ്രാമിൽ‍ ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം ഉള്ളടക്കങ്ങൾ, അക്രമാസക്തമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട 7.27 ലക്ഷം പോസ്റ്റുകൾ, 7.12 ലക്ഷം മുതിർന്നവരുടെ നഗ്നത, ലൈംഗിക ഉള്ളടക്കം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട 4.84 ലക്ഷം പോസ്റ്റുകൾ എന്നിവയിൽ മെറ്റ നടപടിയെടുത്തു. അക്രമവും പ്രേരണയും പ്രോത്സാഹിപ്പിക്കുന്നതായി തിരിച്ചറിഞ്ഞ ഉള്ളടക്കം, കമ്പനിയുടെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന മറ്റ് ഉള്ളടക്കങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

 

 

 

 

ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് 2021 ലെ ഐടി നിയമങ്ങൾ പ്രകാരം മെറ്റായ്ക്ക് 2,368 പരാതികൾ ലഭിച്ചു. ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് (939), വ്യാജ പ്രൊഫൈൽ (891), ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ (136), ഉപയോക്താവിനെ കാണിക്കുന്ന നഗ്നത, ഭാഗിക നഗ്നത അല്ലെങ്കിൽ ലൈംഗിക ചെയ്തികൾ (94) എന്നിവയാണ്.

ഇൻകമിങ് റിപ്പോർട്ടുകളിൽ 1,124 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ ഞങ്ങൾ നൽകിയിട്ടുണ്ടെന്ന് മെറ്റാ പറഞ്ഞു. വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള 555 പരാതികൾ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന്റെ 253 സംഭവങ്ങൾ, 31 ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ പരാതികൾ, നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗികതയിലോ ഉപയോക്താവിനെ കാണിക്കുന്ന ഉള്ളടക്കത്തിന്റെ 30 സംഭവങ്ങളിൽ കമ്പനി നടപടിയെടുത്തു.

2021 ലെ ഐടി നിയമങ്ങൾ പ്രകാരം ഫെയ്സ്ബുക്കിൽ നിന്ന് 889 പരാതികൾ ലഭിച്ചു. ഇതിൽ 511 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകി. ഫെയ്സ്ബുക് ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും തുടർന്ന് ഉപയോക്താക്കൾ കൈകാര്യം ചെയ്യുന്ന പേജുകളിലേക്കുള്ള ആക്‌സസ് നഷ്‌ടമായെന്നും ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ, നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗിക പ്രവർത്തിയിലോ ഉപയോക്താക്കളെ കാണിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചാണ് കൂടുതലും പരാതിപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഉപയോക്താക്കൾക്ക് പേജുകളിലേക്കുള്ള ആക്‌സസ് നഷ്‌ടമായ സന്ദർഭങ്ങളിലെ എല്ലാ പരാതികളും കമ്പനി പരിഹരിച്ചു.

എന്നാൽ വ്യാജ പ്രൊഫൈലുകളുടെ കാര്യത്തിൽ ( 73 പരാതികൾ), ഹാക്ക് ചെയ്ത അക്കൗണ്ടുകളെക്കുറിച്ചുള്ള (40 പരാതികൾ), ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ തുടങ്ങിയ (29 കേസുകൾ), കൂടാതെ ഉപയോക്താവിനെ നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗികതയിലോ കാണിക്കുന്ന ഉള്ളടക്കത്തിന്റെ 17 പരാതികളിൽ മാത്രമാണ് നടപടി സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (8 minutes ago)

ഞെട്ടിക്കുന്ന കൊലപാതകം  (13 minutes ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (16 minutes ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (24 minutes ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (41 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (48 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (2 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends