ദേശീയ സൈക്കിൾ പോളോ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണം; കോടതിലക്ഷ്യ ഹർജിക്ക് ഹൈക്കോടതി അനുമതി; ജസ്റ്റിസ് വിജി അരുൺ ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായകമായ ഇടപെടലുമായി ഹൈക്കോടതി. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കുവാനുള്ള അവസരം, കിട്ടിയിരിക്കുകയാണ് .
ഈ കേസിൽ കോടതിലക്ഷ്യ ഹർജിക്ക് ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്. ജസ്റ്റിസ് വിജി അരുൺ ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നുണ്ട്. കേരള സൈക്കിൾ പോളോ അസോസിയേഷൻ ആണ് ഈ ആവശ്യം ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യമോ ആഹാര സൗകര്യമോ ഒരുക്കിയിരുന്നില്ല. ഇതാണ് അവർ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം.
നാഗ്പൂരിൽ എത്തിയിരിക്കുന്ന സംഘത്തിന് അഖിലേന്ത്യ സൈക്കിൾ പോളോ സംഘത്തിന്റെ അനുവാദം വേണമായിരുന്നു. എങ്കിലേ താമസ ആഹാര സൗകര്യം കിട്ടുകയുള്ളൂ. എന്നാൽ അവർ അംഗീകാരമില്ലാതെ എത്തിയെന്ന കാരണത്താലാണ് ഇവർക്ക് വേണ്ടുന്ന താമസ സൗകര്യവും ആഹാരവും ഒന്നും കൊടുക്കാതിരുന്നത്. ഈ കാരണത്താലാണ് കുട്ടി മരിച്ചതെന്നാണ് പറയുന്നത്.
ഈ വിഷയത്തിൽ കോടതിയലക്ഷ്യ ഹർജി തുടങ്ങണമെന്ന ആവശ്യം സൈക്കിൾ പോളോ ഉന്നയിച്ചത്. ഈ ഒരു ആവശ്യമാണ് ജസ്റ്റിസ് വിജി അരുൺ അംഗീകരിച്ചത്. കോടതിലക്ഷ്യ ഹർജിക്ക് ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്.
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് .നോട്ടീസ് നൽകിയത് ഇടത് എംപി എ എം ആരിഫാണ്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയായിരുന്നു മരിച്ചത്.
https://www.facebook.com/Malayalivartha

























