എട്ടടി താഴ്ചയുള്ള കാനയിലേക്ക് യുവതി വീണു.....മുണ്ടത്തിക്കോട് സ്വദേശി ഗീതയ്ക്കാണ് പരിക്കേറ്റത്. ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

വടക്കാഞ്ചേരിയിൽ എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്. മുണ്ടത്തിക്കോട് സ്വദേശി ഗീതയ്ക്കാണ് പരിക്കേറ്റത്. ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫുഡ്‍പാത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം ഉയർന്നു നിൽക്കുന്ന സ്ലാബിൽ തട്ടി തെറിച്ച് കാനയിലേക്ക് വീഴുകയായിരുന്നു.
വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സംഭവം. സ്ത്രീ വീഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി മുകളിലേക്ക് കയറ്റിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























