കൊല്ലത്ത് കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് കാർ അപകടത്തിൽ യുവാക്കൾ മരിച്ചു. കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കിലാണ് അപകടം.
അപകടത്തിൽ കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി ആഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. പുലർച്ചെ 3.45നാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.
https://www.facebook.com/Malayalivartha
























