അടുത്ത മണിക്കൂറിൽ സംസ്ഥാനത്ത് അതിശക്തമായ മഴ..! തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നാളെ മഞ്ഞ അലേര്‍ട്ട്.. തമിഴ്നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിക്കാനിടയുള്ളത്...ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്... ഇത് നാളെയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുണ്ട്...

നാളെ മുതല്‍ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്. ഇത് നാളെയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുണ്ട്. ഇതിന്‍റെ സ്വാധീനത്തിലാണ് തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിക്കാനിടയുള്ളത്. തിങ്കളാഴ്ച മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും തെക്ക് കിഴക്ക് ഭാഗത്തും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്, കേരളം എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശത്തിന്റെ തീരമേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മത്സ്യതൊഴിലാളില്‍ ജാഗ്രത നിര്‍ദേശം:
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























