വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; സംഘത്തിലെ രണ്ടുപേർ പിടിയില്‍; അറസ്റ്റിലായത് നിരവധി മോഷണകേസുകളിൽ പ്രതി

തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയില്‍. വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിതുറന്ന വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരെ അറസ്റ്റ് ചെയ്യ്തു.
അതേസമയം വർക്കല പോലീസ് ആണ് ഇവരെ പിടികൂടിയത്. വർക്കല മൈതാനത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബും പണവും കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എന്നാൽ നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. തുടർന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























