കൊച്ചി മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്താണ് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്.
അതേസമയം മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൊത്തം മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുകൾ ഒന്നും തന്നെയില്ല.
യാത്ര ചെയ്യുമ്പോൾ വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ യാത്രക്കാര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി. എന്നാൽ 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കത്തി നശിച്ചു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
https://www.facebook.com/Malayalivartha
























