ഇതു തന്നെയല്ലേ വർഗീയത നിങ്ങൾ ഉണ്ടാക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്; ഇയാൾക്കൊക്കെ വേറെന്തെങ്കിലും പണിക്ക് പൊക്കൂടെ; ഞങ്ങൾ എല്ലാം ആഘോഷിക്കും; തുറന്നടിച്ച് ജസ്‌ല മാടശേരി

മുസ്ലിങ്ങളത്താവരുടെ ആഘോഷങ്ങളിൽ പങ്കു ചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധം എന്ന് സക്കീർ നായിക്ക് പറഞ്ഞിരുന്നു ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ പരാമർശത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഇതു തന്നെയല്ലേ വർഗീയത നിങ്ങൾ ഉണ്ടാക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് .ഇയാൾക്കൊക്കെ വേറെന്തെങ്കിലും പണിക്ക് പൊക്കൂടെ .. ഞങ്ങൾ എല്ലാം ആഘോഷിക്കും ..താൻ പോയി 2 kg ജീരകത്തിന്റെ തൊലി കളയൂ. നിങ്ങളുടെ മതത്തിലെ ഇത്തരം കാഴ്ചപ്പാടുകൾ പ്രാകൃതമാണെന്നു ഞങ്ങൾ പറഞ്ഞാൽ ഞങ്ങളിവിടെ കുത്തിത്തിരുപ്പുണ്ടാക്കുന്നവർ.
https://www.facebook.com/Malayalivartha
























