ആഗോള തീവ്രവാദത്തിന് ഒരു മതമുണ്ടെങ്കിൽ ആ മതത്തിന് പൊളിറ്റിക്കൽ ഇസ്ലാം എന്നാണ് പേരെങ്കിൽ അതിൻ്റെ മുഖ്യ വക്താവാണ് ഈ മത പ്രഭാക്ഷകൻ; ഇയാളുടെ അന്യ മത ഹേറ്റ് സ്പീച്ചുകൾ നിത്യവും കേൾക്കുന്ന ഒരാൾ തീവ്രവാദത്തിൻ്റെ വിഷവിത്തുകൾ ചിന്തകളിലും സിരകളിലും ആവാഹിക്കുന്ന ഒരാളായി മാറിയാൽ അത്ഭുതപ്പെടാനില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ആഗോള തീവ്രവാദത്തിന് ഒരു മതമുണ്ടെങ്കിൽ ആ മതത്തിന് പൊളിറ്റിക്കൽ ഇസ്ലാം എന്നാണ് പേരെങ്കിൽ അതിൻ്റെ മുഖ്യ വക്താവാണ് ഈ മത പ്രഭാക്ഷകൻ. ഇയാളുടെ അന്യ മത ഹേറ്റ് സ്പീച്ചുകൾ നിത്യവും കേൾക്കുന്ന ഒരാൾ തീവ്രവാദത്തിൻ്റെ വിഷവിത്തുകൾ ചിന്തകളിലും സിരകളിലും ആവാഹിക്കുന്ന ഒരാളായി മാറിയാൽ അത്ഭുതപ്പെടാനില്ല. മുസ്ലിങ്ങളത്താവരുടെ ആഘോഷങ്ങളിൽ പങ്കു ചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധം എന്ന് സക്കീർ നായക്കിന്റെ പരാമർശത്തിനെതിരെ അഞ്ജു പാർവതി പ്രഭീഷ്. . അഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ആഗോള തീവ്രവാദത്തിന് ഒരു മതമുണ്ടെങ്കിൽ ആ മതത്തിന് പൊളിറ്റിക്കൽ ഇസ്ലാം എന്നാണ് പേരെങ്കിൽ അതിൻ്റെ മുഖ്യ വക്താവാണ് ഈ മത പ്രഭാക്ഷകൻ. ഇയാളുടെ അന്യ മത ഹേറ്റ് സ്പീച്ചുകൾ നിത്യവും കേൾക്കുന്ന ഒരാൾ തീവ്രവാദത്തിൻ്റെ വിഷവിത്തുകൾ ചിന്തകളിലും സിരകളിലും ആവാഹിക്കുന്ന ഒരാളായി മാറിയാൽ അത്ഭുതപ്പെടാനില്ല. ലോക സമാധാനത്തിന് അത്രമേൽ ഭീഷണി സൃഷ്ടിക്കുന്ന ഇയാളുടെ മതപ്രഭാഷണങ്ങൾ. സംപ്രേഷണം ചെയ്യുന്ന ചാനലിൻ്റെ പേര് പീസ് ചാനൽ എന്നാണെന്നതാണ് ഏറ്റവും വലിയ കോമഡി.
എന്തായാലും ഈ ക്രിസ്തുമസ് വേളയിലും പതിവുപോലെ ടിയാൻ്റെ സമാധാന സന്ദേശം പോസ്റ്റ് രൂപത്തിൽ വന്നിട്ടുണ്ട്. അന്യമത ആഘോഷങ്ങളോട് ഇത്ര കണ്ട് വെറുപ്പും വിദ്വേഷവുമുള്ള ഇയാളൊക്കെ മതേതര ഖേരളത്തിൽ ചിലർക്കെങ്കിലും സമാധാനത്തിൻ്റെ വെള്ളരി പ്രാവാണ്. ഇയാൾക്ക് വേണ്ടിയും വാദിക്കാൻ നമ്മുടെ നാട്ടിൽ ആളുണ്ട്. ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നാണ് വിവാദ പ്രഭാഷകൻ പറയുന്നത്. മുസ്ലീം മതസ്ഥർ ആരും തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയോ ആശംസകൾ നേരുകയോ ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുതെന്ന് സാക്കിർ നായിക് ആവശ്യപ്പെടുന്നത് പരസ്യമായിട്ടാണ്. എത്രമേൽ ടോക്സിക് ആയിട്ടുള്ള ചിന്താഗതിയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അയാൾ തലച്ചോറിൽ പേറുന്നത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ ജൂലൈ ഒന്നിനുണ്ടായ, 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ അക്രമികളെ പ്രചോദിപ്പിച്ചത് നായികിന്റെ പ്രഭാഷണമായിരുന്നു. അതിൻ്റെ പേരിൽ സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന പീസ് ടി.വി ബംഗ്ലാദേശില്‍ നിരോധിച്ചതാണ്. മുസ്‌ളീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഒരു മുസ്ലീം മതപ്രഭാഷകൻ്റെ ചാനൽ നിരോധിക്കണമെങ്കിൽ അതിൽ എത്ര മാത്രം ടോക്സിക് കണ്ടൻ്റ് ഉണ്ടാവണം?
ഇന്ത്യൻ നിയമങ്ങൾ പ്രയോജനപ്പെടുത്തി, ദേശീയ അന്വേഷണ ഏജൻസിയുടെ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ' ഇടം നേടിയ സാക്കിർ നായിക് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ്. ബ്രിട്ടനും അമേരിക്കയും തങ്ങളുടെ രാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്. മലേഷ്യ ഇയാളുടെ പ്രഭാഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്തായാലും 2022 ലെ ക്രിസ്തുമസ് വേളയിൽ നാനാ ദേശത്തിലെ വിവിധ മതസ്ഥരുടെ ക്രിസ്തുമസ് ആശംസകളും കരോളും ഏറ്റുവാങ്ങി ബഹിരാകാശത്തേയ്ക്ക് ഈസി വാക്കോവർ നടത്തിയ സക്കീർ ഹുസൈന് എൻ്റെ വക ഇരിക്കട്ടെ നൂറ് പച്ചയായ മെറി ക്രിസ്മസ്.. NB : ബൈ ദുബായ് ഇട്ടിരിക്കുന്ന കോട്ട് ഏത് ഇസ്ലാമിക രാജ്യത്ത് നിർമ്മിച്ചതാണെന്നറിയാൻ ഒരു ജിജ്ഞാസ !
https://www.facebook.com/Malayalivartha
























