നമ്മളിൽ മിക്കവരും ബോഡിഷെയിമിങ്ങ് കൊണ്ടും കൊടുത്തും വളർന്നവരും, ഇനിയത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് സ്വയം തിരുത്തിയവരുമാണ്; നമുക്ക് പലപ്പോഴും കൊണ്ടതേ ഓർമ്മ കാണൂ; കൊടുത്തത് ഓർമ്മ കാണില്ല; ഇനിയുള്ളവരെങ്കിലും ബോഡി ഷെയിമിങ്ങ് എന്ന വൃത്തികെട്ട ദുരന്തത്തിൽ നിന്നും രക്ഷപ്പെടട്ടെ; തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

നമ്മളിൽ മിക്കവരും ബോഡിഷെയിമിങ്ങ് കൊണ്ടും കൊടുത്തും വളർന്നവരും, ഇനിയത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് സ്വയം തിരുത്തിയവരുമാണ്. നമുക്ക് പലപ്പോഴും കൊണ്ടതേ ഓർമ്മ കാണൂ. കൊടുത്തത് ഓർമ്മ കാണില്ല. ആരെയൊക്കെയോ വേദനിപ്പിച്ചിട്ടുണ്ട്, പശ്‌ചാത്താപമുണ്ട്. ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പും.
നിർണായകമായ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കു വച്ച് ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; സ്‌കൂളിൽ പഠിക്കുമ്പോൾ ഉയരക്കുറവിന്റെ പേരിലും നിറത്തിന്റെയും കൂട്ടുപുരികത്തിന്റെയും പേരിലുമെല്ലാം യഥേഷ്‌ടം പരിഹാസം നേരിട്ടിട്ടുണ്ട്. 'കുള്ളത്തി' എന്ന വിളി സഹിക്കാൻ വയ്യാഞ്ഞിട്ട് ഹൈഹീൽസ് വാങ്ങി അതിൽ നിന്ന് സ്ലിപ്പായി വീഴാൻ പോവുന്നത് ഒരു കാലത്ത് പതിവായിരുന്നു. അപ്പോൾ അതിനും കളിയാക്കൽ കിട്ടും. പലപ്പോഴും ടീച്ചേഴ്‌സ് പോലും പലപ്പോഴും ഈ പരിഹാസക്കൂട്ടങ്ങളിൽ ഉൾക്കൊണ്ടിരുന്നു...
നമ്മളിൽ മിക്കവരും ബോഡിഷെയിമിങ്ങ് കൊണ്ടും കൊടുത്തും വളർന്നവരും, ഇനിയത് നമ്മുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് സ്വയം തിരുത്തിയവരുമാണ്. നമുക്ക് പലപ്പോഴും കൊണ്ടതേ ഓർമ്മ കാണൂ. കൊടുത്തത് ഓർമ്മ കാണില്ല. ആരെയൊക്കെയോ വേദനിപ്പിച്ചിട്ടുണ്ട്, പശ്‌ചാത്താപമുണ്ട്. ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പും.
ഈ തിരിച്ചറിവ് നേടിയെടുത്തത് കൊണ്ട് തന്നെയാണ് മന്ത്രി വാസവൻ പറയുമ്പോഴും മമ്മൂട്ടി പറയുമ്പോഴും ചാണകസംഘി ടി.ജി മോഹൻദാസ് അപഹസിക്കുമ്പോഴുമെല്ലാം നമുക്കോരോരുത്തർക്കും ചോറിൽ കല്ല് കടിക്കുന്നത് പോലെ തോന്നുന്നത്. ഈ വിഷയത്തിൽ നടത്തുന്ന ഓരോ പോസിറ്റീവ് ഇടപെടലുകളും അത്രക്ക് പ്രാധാന്യമുള്ളതാണെന്നതുകൊണ്ടാണ് മമ്മൂട്ടിയുടെ ക്ഷമാപണം സമൂഹത്തിൽ ഏറെ ഹൃദ്യമായി സ്വീകരിക്കപ്പെട്ടത്.
ബോഡിഷെയിമിങ്ങ് വലിപ്പചെറുപ്പമില്ലാതെ എല്ലാവർക്കും വല്ലാത്ത വേദനയുണ്ടാക്കുന്ന ഒരനുഭവമാണ്. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും സിനിമ പോലുള്ള മറ്റ് മാധ്യമങ്ങളിലൂടെയും ചർച്ചകളിലൂടെയുമെല്ലാം നമ്മൾ നേടിയെടുത്ത വലിയ തിരിച്ചറിവ് കൂടിയാണ് അതിനെതിരെയുള്ള പൊതുബോധം. ഒരിക്കൽ തെളിഞ്ഞ വെളിച്ചമാണ്, അതിനി പകർന്ന് കൊണ്ടേയിരിക്കും. നല്ല കാര്യം. ഇനിയെങ്കിലും, ഇനിയുള്ളവരെങ്കിലും ബോഡി ഷെയിമിങ്ങ് എന്ന വൃത്തികെട്ട ദുരന്തത്തിൽ നിന്നും രക്ഷപ്പെടട്ടെ...
https://www.facebook.com/Malayalivartha
























