Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ഇത് പി.ജെയുടെ മധുര പ്രതികാരം... ഒന്നൊന്നായി കൊല്ലും. ഒടുവിൽ പിണറായിയെ! ഇപിക്കെതിരെ നീങ്ങിയത് പിണറായി

25 DECEMBER 2022 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉയർത്തിയ അഴിമതി ആരോപണത്തിന് പിന്നിൽ പിണറായി വിജയനോ? ഇ.പി.ജയരാജൻ തന്നെയാണ് ഇങ്ങനെ സംശയിക്കുന്നത്. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതായിട്ടാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം സി പി എം വ്യത്തങ്ങളെ ഞെട്ടിച്ചു. എന്നാൽ മാസങ്ങൾ നീണ്ടു നിന്ന പ്ലാനിംഗിന് ശേഷമാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കപ്പെട്ടതെന്ന് ഇ.പിയുടെ ആരാധകർ സംശയിക്കുന്നു.

ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല.ഇത്തരം ഒരു ആരോപണം ജില്ലാ കമ്മിറ്റിയിൽ ഉന്നയിക്കുമെന്ന് ഇ.പിക്ക് അറിയാമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി. ആരോപണം എഴുതി നൽകാൻ താൻ തയ്യാറാണെന്ന് പി.ജയരാജൻ പറഞ്ഞു.

ഏറെ നാളായി സിപിഎം അണികൾക്കിടയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കപ്പെടുന്ന സംഭവമാണിത്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലെന്ന സ്ഥലത്ത് പാലോക്കുന്നിന് മുകളിൽ, കുന്ന് ഇടിച്ച് നിരത്തിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്. വലിയ കർഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇവിടെ റിസോർട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തനം പൂർണ തോതിൽ ആയിട്ടില്ല.

ആന്തൂർ നഗരസഭയിൽ എം.വി.ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയാണ് അധ്യക്ഷ. മുമ്പ് ഒരു പ്രവാസി വ്യവസായിയുടെ മരണത്തിന് ഉത്തരവാദിയാണ് ആന്തൂർ നഗരസഭ. എന്നാൽ ഇ.പി.ജയരാജൻ്റെ ബിസിനസ് വന്നപ്പോൾ നിയമങ്ങളെല്ലാം വഴിമാറി. ഇ പി യും മകനും ചേർന്ന് കുന്ന് ഇടിച്ചു നിരത്തി പടുകൂറ്റൻ വ്യവസായത്തിന് നാന്ദി കുറിച്ചു. ഇക്കാലത്ത് ജയരാജൻ മന്ത്രിയായിരുന്നതിനാൽ ഒന്നിനും ഒരു തടസവും ഉണ്ടായില്ല.

മമ്പറം ദിവാകരൻ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോവുമ്പോഴാണ് പി ജയരാജൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടർബോർഡിൽ അംഗമാണ്.

എന്നാൽ മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ പറഞ്ഞു. തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്ന് ഇപി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇപി ജയരാജൻ തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.

എന്നാൽ സംഗതി ഇ.പിയുടെ വകയാണെന്ന് മലബാറുകാർക്കെല്ലാം അറിയാം. പിണറായി വിജയനും അറിയാം. ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി ജയരാജൻ നൽകിയത്. ഇപി ജയരാജൻ റിസോർട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യ നേരത്തെ ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇപിയുടെ മകൻ വൈദേഹം എന്ന ഈ റിസോർട്ടിന്റെ ഡയറക്ടറാണ്.. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സ്വദേശത്തിന് അടുത്തുള്ള പ്രദേശമാണ് മൊറാഴ. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.

പി.ജെ ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ എം.വി.ഗോവിന്ദൻ ഇ പി ക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചിരുന്നു. പൊതു സമൂഹം അംഗീകരിക്കാത്ത പ്രവര്‍ത്തനങ്ങളുണ്ടായാൽ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നാണ് പാര്‍ട്ടി അംഗങ്ങളെയും നേതാക്കളേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഓർമ്മിപ്പിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കും. സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖ അംഗീകരിച്ചു കൊണ്ടായിരുന്നു സിപിഎം തീരുമാനം. പേരു പറഞ്ഞില്ലെന്ന് മാത്രം.എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി.

അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതൽ പീഡനക്കേസുകൾ വരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങൾ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്. തുടര്‍ ഭരണത്തിന്റെ തണലിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല.

കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്മെന്റല്ല സിപിഎമ്മെന്ന് പറഞ്ഞ എംവി ഗോവിന്ദൻ തുടര്‍ ഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പെരുമാറണമെന്ന മുന്നറിയിപ്പും നൽകി


എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയാണ് ഇ.പി.ജയരാജൻ തെറ്റിയത്. കോടിയേരിയുടെ മരണത്തോടെ തനിക്ക് പാർട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഇ.പി.പ്രതീക്ഷിച്ചു. എന്നാൽ ഇ പി യുടെ വാവിട്ട കളികൾ തന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കി. ഒപ്പം അഴിമതിയും വിനയായി. പിണറായി തന്നെയാണ് ഇ പി യെ വെട്ടാൻ മുന്നിൽ നിന്നത്.

ഇതോടെ ഇ പി.ജയരാജനും വാശിയായി. പിണറായിയടിമ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇ.പി പിണറായിക്ക് മനസുകൊണ്ട് ശത്രുവായി മാറി. പാർട്ടി പരിപാടികളിൽ നിന്നും അസുഖത്തിൻ്റെ പേരിൽ മാറി നിൽക്കാൻ ഇ.പി.തീരുമാനിച്ചത് പ്രതിഷേധത്തിൻ്റെ ഭാഗമായാണ്. പാർട്ടിയുടെ പ്രസ്റ്റീജ് പരിപാടിയായ രാജ്ഭവൻ വളയലിലും ഇ.പി. പങ്കെടുത്തില്ല. ഇത് വാർത്തയായപ്പോൾ താൻ അസുഖത്തിൻ്റെ പേരിൽ അവധിയെടുത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇ പി. തടി തപ്പി. ഇതിന് പിന്നാലെയാണ് ഇ പി പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയത്.

പൊലീസിനെ വിമര്‍ശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചാണ് ഇ പി ജയരാജൻ പിണറായിക്ക് പണി കൊടുത്തത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

പൊലീസുകാർക്കെതിരായ കേസുകൾ വർധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കിൽ വിമർശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമർശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ആര്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമാനമായി നിരവധി പരാതികളാണ് പൊലീസുകാർക്കെതിരെ ഉയരുന്നത്. അമ്പലവയലിൽ പോക്സോ കേസ് അതിജിവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പിന്നാലെയുണ്ടായി. കോഴിക്കോട്ട് പോക്സോ കേസിൽ പൊലീസ് പ്രതിയാകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്.

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് പി കെ ശ്രീമതി ടീച്ചര്‍ നടത്തിയത്. പൊലീസുകാര്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് വിമര്‍ശനം. കൂട്ടബലാത്സംഗ കേസിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിലായിരുന്നു. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയാണ് പി കെ ശ്രീമതിയുടെ കുറിപ്പ്.

തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ‌ മെയ് മാസം കൊച്ചി നഗരത്തില്‍ രണ്ടിടങ്ങളായി നടന്ന കൂട്ട ബലാല്‍സംഗത്തിന് പിന്നാലെ തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പ് പിണറായിയുടെ പോലീസിനെതിരെ പി.ജയരാജൻ ആരോപണം ഉന്നയിച്ചതാണ് പിണറായിയു പി.ജെ യും തമ്മിൽ തെറ്റാനുണ്ടായ കാരണം.

ഇ.പിയുടെ അഴിമതികൾ മുമ്പേ സി പി എമ്മിൽ ഒച്ച പാട്ടുകൾ സൃഷ്ടിച്ചിരുന്നു.വ്യവസായ മന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായതും അഴിമതിയുെടെ പേരിലാണ്. കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ടു ഇ.പി.ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കോടിയേരിയുടെ മക്കളെ പോലെ ഇ.പിയുടെയും ബന്ധുവായ പി.കെ.ശ്രീമതിയുടെയും മക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ഇതും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു. ഏതായാലും ഇ.പിക്ക് പണി കൊടുക്കാൻ പിണറായി തീരുമാനിച്ചു കഴിഞ്ഞു. അതിന് പിണറായി കണ്ടെത്തിയിരിക്കുന്ന വിശ്വസ്തൻ പി.ജയരാജനാണ്. ജയരാജൻ ആകട്ടെപിണറായിയുമായി അടുക്കാൻ കാത്തിരിക്കുകയായിരുന്നു. പിണറായി. പി.ജെ ക്ക് 33 ലക്ഷത്തിൻെറ കാർ വാങ്ങി നൽകിയത് ഇത്തരം ഒരു സന്ധി ചെയ്യലിൻ്റെ ഭാഗമായാണ്. പി.ജെ ക്ക് കണ്ണൂർ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു സ്ഥാനം ഉണ്ടെന്ന് പിണറായിക്കറിയാം.

അത്തരം അണികളെ തനിക്കൊപ്പം നിർത്തി അഴിമതി വിരുദ്ധ ഇമേജ് പി.ജെയുടെ സഹായത്തോടെ സൃഷ്ടിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. രാഷ്ടീയ കളികൾ നന്നായി അറിയുന്ന പി ജയരാജൻ പിണറായിയെ ഉപയോഗിച്ച് കണ്ണൂരിലെ തൻ്റെ ശത്രുക്കളെ ഒതുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പി.ജെയുടെ മധുരമായ പകരം വീട്ടലാണ്. തൻ്റെ കരിയർ ഇല്ലാതാക്കിയവരെ അദ്ദേഹം ഒന്നൊന്നായി കൊല്ലും. പിന്നീട് പിണറായിയെയും കൊല്ലും. അങ്ങനെ പി.ജെ.കേരളത്തെ നയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (8 minutes ago)

ഞെട്ടിക്കുന്ന കൊലപാതകം  (13 minutes ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (16 minutes ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (24 minutes ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (41 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (48 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (2 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends