ഇപിയെ കുടയാൻ കേന്ദ്രം... വിഷയം തലപ്പത്ത് എത്തി... റിസോർട്ട് ഗോവിന്ദനും അറിഞ്ഞു കൊണ്ട്? പിബിയും ആകെ പൊല്ലാപ്പിലായി

എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റിഅംഗവുമായ ഇ.പി. ജയരാജനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേന്ദ്ര കമ്മിറ്റി വിവരം തേടിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടാണ് കേന്ദ്ര കമ്മിറ്റി വിശദീകരണം തേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ജയരാജന്റെ ഭാര്യ ഇന്ദിര ഡയറക്ടര്‍ ആയത് കഴിഞ്ഞവര്‍ഷമാണ്. സിപിഐഎം സഹയാത്രികനായ കെ പി രമേഷ് കുമാറും ജയ്‌സണ് ഒപ്പം തുടക്കം മുതല്‍ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ കമ്പനിയില്‍ 11 ഡയറക്ടര്‍മാരാണ് ഉള്ളത്.
അതേസമയം, വരും ദിവസങ്ങളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പി. ജയരാജനെതിരെ അന്വേഷണത്തിന് പോളിറ്റ് ബ്യൂറോയുടെ അനുമതി വേണം. ഇക്കാര്യം നേതാക്കള്‍ സംസംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ സാധ്യത. ഇ.പി. ജയരാജനെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി. ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കും.
കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായി മുതിര്‍ന്ന നേതാവിനെതിരെ കണ്ണൂരിലെ തന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസം തുടരുന്ന പി. ജയരാജനില്‍ നിന്ന് കടുത്ത തീരുമാനം ഉണ്ടായേക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ സി.പി.എം സമ്മേളനത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ പി.ജയരാജന്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്‌ഥാനത്തു നിയമിക്കുകയാണ് ചെയ്‌തത്.
ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പി. ജയരാജന്റെ ആരോപണം. പാര്‍ട്ടി പദവിയുടെ മറവിലാണ് ഇ.പി. കോടിക്കണക്കിന് സ്വത്തുക്കള്‍ സമ്പാദിച്ചതെന്നും ജയരാജന്റെ ആരോപണങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ വ്യക്തിപരമായി ഇക്കാര്യത്തില്‍ ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉള്‍പാര്‍ട്ടി സമരത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടന്നതെന്നും പി. ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി.
ആന്തൂര്‍ വിഷയമടക്കം മുന്‍പ് രൂപപ്പെട്ട ഭിന്നതയിലും വിഭാഗീയതയിലും ഭാഗഭാഗക്കായിരുന്നു എം.വി. ഗോവിന്ദന്‍. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ പാര്‍ട്ടിക്കുള്ളില്‍ മുന്‍പും ഇ.പി. ജയരാജനെതിരേ എം.വി. ഗോവിന്ദന്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കല്യാശ്ശേരിയില്‍ കെ.എസ്.കെ.ടി.യു. കൊടി നാട്ടിയ വയലില്‍ മാര്‍ബിള്‍ കമ്പനിക്ക് സ്‌ഥാപനം തുടങ്ങാന്‍ ഇ.പി.യുടെ നേതൃത്വത്തില്‍ അനുമതി നേടിക്കൊടുത്തതടക്കമുള്ള വിഷയങ്ങളിലായിരുന്നു വിയോജിപ്പ്.
നേരത്തേ പി. ജയരാജനെതിരായ വ്യക്‌തിപൂജാ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും എം.വി. ഗോവിന്ദനാണ്. എന്നാല്‍ സമീപകാലത്ത് ചില സമവാക്യങ്ങള്‍ കണ്ണൂരില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെതിരേ ശക്‌തമായ ഭിന്നത ചില നേതാക്കള്‍ക്കിടയില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. ഇതു ജാതീയമായ വേര്‍തിരിവുകളുടെ ഭാഗമാണെന്ന ആക്ഷേപവുമുണ്ട്.
വൈദേകം റിസോർട്ട് എന്നത് 30 കോടി രൂപയുടെ പ്രോജക്ടാണ്. 2014ലാണ് അരോളിയിൽ ഇ.പി. ജയരാജന്റെ വീടിനോട് ചേർന്ന കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിക്കുന്നത്. മൂന്നു കോടി മൂലധനത്തിൽ രജിസ്റ്റർ ചെയ്തു.
ഫിദ രമേശ്, ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകൻ ജയ്സൺ, നജീബ്, സുഭാഷിണി, ചൈതന്യ ഗണേഷ്, സുജാതൻ, സുധാകരൻ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് ഡയറക്ടർമാർ. ഇ.പിയുടെ മകനാണ് ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വീടിനടുത്ത് മൊറാഴയിലെ വെള്ളിക്കീലിലാണ് കമ്പനിയുടെ കീഴിലുള്ള വൈദേകം റിസോർട്ട്. 30കോടിയോളം ചെലവിട്ട് കുന്നിന്റെ മുകളിലാണ് നിർമ്മാണം. റവന്യു, ജിയോളജി, പഞ്ചായത്ത് വകുപ്പുകളുടെ അനുമതിയില്ലാതെയാണ് കുന്ന് ഇടിച്ചു നിരപ്പാക്കിയത് എന്ന ആരോപണമുണ്ട്.
തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപി പ്രതികരിച്ചത്. മുതിര്‍ന്ന കേന്ദ്ര കമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി എതിര്‍പ്പിലാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു.
ആരോഗ്യപ്രശ്‌നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വി.എസ്- ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശക്തനായിരുന്ന സിപിഎം നേതാക്കളില്‍ ഒരാളായിരുന്നു. ഇ.പി. ജയരാജന്‍.
https://www.facebook.com/Malayalivartha
























