പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊണ്ട് ആരോഗ്യമേഖലയിൽ ഇടപെടലുകൾ നടത്താനാകണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് നഗരസഭയുടെ ഹെൽത്ത് സെന്ററുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് ബിസിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഹെൽത്ത് സർക്കിൾ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ എസ് ജയശ്രീ സ്വാഗതവും ഹെൽത്ത് ഓഫീസർ ഡോ.എ ശശികുമാർ നന്ദിയും പറഞ്ഞു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ കവിത പുരുഷോത്തമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























