ദയവു ചെയ്ത് എന്റെ വാട്ട്സാപ്പിലേക്കും ഇവിടെ മെസേജ് ബോക്സിലേക്കും ആശംസകൾ അയച്ച് എന്നെ സ്നേഹിക്കരുത്; എനിക്ക് ആ സ്നേഹം വേണ്ട; എന്നോട് സ്നേഹം തീരെ സഹിക്കാൻ വയ്യെങ്കിൽ കാണുമ്പോ പറഞ്ഞാ മതി; അല്ലേൽ ഫോണിൽ വിളിച്ച് ഹാപ്പി ന്യൂ ഇയർ പറയ്; നിങ്ങക്ക് കിട്ടുന്ന ഫോർവേഡ് മെസ്സേജ് എനിക്കിട്ട് ഒണ്ടാക്കി സ്നേഹിക്കല്ലേ; തുറന്നടിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ

ക്രിസ്മസ്സും പുതുവർഷവും ഇങ്ങ് വന്നെത്തിയല്ലോ..ദയവു ചെയ്ത് എന്റെ വാട്ട്സാപ്പിലേക്കും ഇവിടെ മെസേജ് ബോക്സിലേക്കും ആശംസകൾ അയച്ച് എന്നെ സ്നേഹിക്കരുത്. എനിക്ക് ആ സ്നേഹം വേണ്ട. തുറന്നടിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
പ്രത്യേകം ശ്രദ്ധയ്ക്ക്. എന്നോട് സ്നേഹമുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. എല്ലാവരോടും എനിക്ക് ഒരു കാര്യം പറയാനുണ്ട്. അപേക്ഷയാണ്. ദയവു ചെയ്ത് സീരിയസായിറ്റ് കേൾക്കണം. പരിഗണിക്കണം. പ്ലീസ്...!!! ക്രിസ്മസ്സും പുതുവർഷവും ഇങ്ങ് വന്നെത്തിയല്ലോ. ദയവു ചെയ്ത് എന്റെ വാട്ട്സാപ്പിലേക്കും ഇവിടെ മെസേജ് ബോക്സിലേക്കും ആശംസകൾ അയച്ച് എന്നെ സ്നേഹിക്കരുത്. എനിക്ക് ആ സ്നേഹം വേണ്ട.
ഒന്നാമത്; ക്രിസ്മസ്സ്/ന്യൂ ഇയർ ആഘോഷിക്കുന്ന ശീലമോ രീതിയോ എനിക്കില്ല. രണ്ടാമത്; എന്റെ മെസേജ് ബോക്സിലേക്ക് എനിക്ക് നിങ്ങള് ഹാപ്പി ക്രിസ്മസ്സ്/ന്യൂ ഇയർ മെസേജ് അയക്കുന്നത് കൊണ്ട് എന്റെ ക്രിസ്മസ്സ്/ന്യൂ ഇയർ ഗംഭീരമാവാനൊന്നും പോവുന്നില്ല എന്ന കാര്യം എനിക്കും നിങ്ങൾക്കും അറിയാം. എന്തിന്, പിന്നെന്തിന്?? ഹോ!!
മൂന്നാമത്; ആശംസകൾ അറിയിച്ചു കൊണ്ടുള്ള ഈ forwarded messages കിട്ടുന്ന പോലെ കലിപ്പുള്ള കാര്യം എനിക്ക് വേറെ ഇല്ല, പണ്ടാരം! പടക്കം പൊട്ടുന്നതും പൂത്തിരി കത്തുന്നതും നക്ഷത്രങ്ങൾ മിന്നി തെളിയുന്നതുമെക്കെയുള്ള video clips, photo cards. നാശം! നാലാമത്; സാധനം ഇതാണ് എന്ന് മനസിലാവുമ്പോ അപ്പോ തന്നെ ഞാൻ അതങ്ങ് delete ചെയ്തു കളയും. ഡൗൺലോഡും ചെയ്യില്ല ഓപ്പണും ചെയ്യില്ല. അത് അയച്ച അവന്റെ/അവളുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി കൊണ്ടാണ് ഞാനത് delete ചെയ്യുന്നത്.
അഞ്ചാമത്; എനിക്ക് നിങ്ങൾ ക്രിസ്മസ്സ്/ന്യൂ ഇയർ messages അയച്ചില്ലല്ലോ എന്ന് ഞാൻ നിങ്ങളോട് പരാതിയോ പരിഭവമോ പറയില്ല. സത്യം. ഉറപ്പ്. അതു കൊണ്ട് പ്ലീസ്...പണ്ടാരടങ്ങാനുള്ള forwarded messages പിന്നെയും forward ചെയ്യുന്ന പാഴ് വേല പ്രക്രിയയിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കുക. നുറു പുണ്യം കിട്ടും നിങ്ങൾക്ക്. നിങ്ങൾടെ തലയിൽ ഇടിത്തീ വീഴുകയുമില്ല.
ക്രിസ്മസ്സ്/ന്യൂ ഇയർ കഴിയുമ്പോഴെക്കും പിന്നെ ക്രിസ്മസ്സ്/ന്യൂ ഇയർ എന്ന് കേൾക്കുമ്പോ തന്നെ എന്റെ തല ഞാൻ തന്നെ തല്ലി പൊട്ടിച്ചു കളഞ്ഞാലോന്ന് തോന്നിപ്പിക്കരുത് എന്നെ കൊണ്ട്. പ്ലീസ്.... എന്നോട് സ്നേഹം തീരെ സഹിക്കാൻ വയ്യെങ്കിൽ...കാണുമ്പോ പറഞ്ഞാ മതി. അല്ലേൽ ഫോണിൽ വിളിച്ച് ഹാപ്പി ന്യൂ ഇയർ പറയ്. നിങ്ങക്ക് കിട്ടുന്ന ഫോർവേഡ് മെസ്സേജ് എനിക്കിട്ട് ഒണ്ടാക്കി സ്നേഹിക്കല്ല് ന്ന്.
https://www.facebook.com/Malayalivartha
























