തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാർ കൊടുക്കുന്ന ഫണ്ടിൽ നിന്നും കൈയിട്ടു വാരിയവരെ ഞാൻ തെളിവോടെ പിടിച്ചു കൊടുത്തിട്ടും അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ അത് ചെയ്തവർക്ക് എതിരെ നാളിതുവരെ വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല; പ്രിയപ്പെട്ട ആരോഗ്യമന്ത്രി ഇതിനൊക്കെ ഈ നാട്ടിൽ എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ? തുറന്നടിച്ച് സിൻസി അനിൽ

തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാർ കൊടുക്കുന്ന ഫണ്ടിൽ നിന്നും കൈയിട്ടു വാരിയവരെ ഞാൻ തെളിവോടെ പിടിച്ചു കൊടുത്തിട്ടും അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ അത് ചെയ്തവർക്ക് എതിരെ നാളിതുവരെ വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയപ്പെട്ട ആരോഗ്യമന്ത്രി. ഇതിനൊക്കെ ഈ നാട്ടിൽ എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ???? തുറന്നടിച്ച് സിൻസി അനിൽ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രിയപ്പെട്ട ആരോഗ്യമന്ത്രി. ഇതിനൊക്കെ ഈ നാട്ടിൽ എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ???? തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാർ കൊടുക്കുന്ന ഫണ്ടിൽ നിന്നും കൈയിട്ടു വാരിയവരെ ഞാൻ തെളിവോടെ പിടിച്ചു കൊടുത്തിട്ടും അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ അത് ചെയ്തവർക്ക് എതിരെ നാളിതുവരെ വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല....
ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു ശ്രദ്ധയിൽ പെടുത്തിയതിനു എനിക്ക് ഒരു നന്ദി കുറിപ്പും ഇട്ടു... ആ അന്വേഷണം DMO ഓഫീസ് ൽ പൂഴ്ത്തി എന്നല്ലാതെ അതിൽ പിന്നീട് യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.... അതെ തുടർന്നു വീണ്ടും ഭിന്നശേഷി കമ്മിഷണർക്ക് ഞാൻ പരാതി അയച്ചു... അദേഹത്തിന്റെ ഓൺലൈൻ സിറ്റിംഗ് ന് നാലഞ്ചു തവണ വിളിപ്പിച്ചു...
ഭിന്ന ശേഷി കമ്മിഷൻ ഇതിൽ വ്യക്തമായ അഴിമതി നടന്നിരിക്കുന്നു എന്ന്
കണ്ടെത്തുകയും സുപ്രീണ്ടിനോടും സെക്രട്ടറി യോടും വിശദീകരണം ചോദിക്കുകയും വിജിലൻസ് അന്വേഷണം നടത്താൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തു കഴിഞ്ഞു... അതിനിടയിൽ ആരോപണവിധേയർ ആയവർ എന്നെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള പല ശ്രമങ്ങളും നടത്തി... ഈ കുഞ്ഞുങ്ങളുടെ ഫണ്ടിൽ കൈയിട്ടു വാരിയത് കൈയോടെ പിടിച്ചു പരാതി കൊടുത്ത എന്നോട് ഫിനാൻഷ്യൽ സെറ്റിൽ മെന്റ് ന് സാധ്യത ഉണ്ടോ എന്ന് വരെ ചോദിച്ച അഴിമതിക്കാർ അതെ സ്ഥാനത്തു തുടരുന്നു....
സമൂഹത്തിൽ ഏറ്റവും അധികം പരിഗണന കിട്ടേണ്ട ഈ വിഭാഗത്തോട് ആരോഗ്യവകുപ്പ് കാണിക്കുന്ന ഉദാസീനത കണ്ടു നില്കാനാവില്ല....ശക്തമായ പ്രതിഷേധവും നിരാശയും രേഖപെടുത്തുന്നു... സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത് കൊണ്ട് ഉത്തരവാദിത്തം തീർന്നിട്ടില്ല എന്ന് വീണ്ടും ഒന്ന് ഓർമപ്പെടുത്തുന്നു.... നന്ദി
https://www.facebook.com/Malayalivartha
























