Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

വിവാദങ്ങളില്‍ ഇ.പിയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇ.പിയെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്.

26 DECEMBER 2022 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ വിശദീകരണവുമായി വൈദേകം റിസോര്‍ട്ട് സി.ഇ.ഓ. തോമസ് ജോസഫ്. വിവാദത്തിനു പിന്നില്‍ പഴയ എം.ഡിയാണെന്നും മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി പുതിയ ഒരാളെ എം.ഡിയായി നിയമിച്ചതിലുള്ള വൈരാഗ്യമാകാം വിവാദങ്ങള്‍ക്കു കാരണമെന്നും തോമസ് ജോസഫ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്നും സി.ഇ.ഓ. തോമസ് ജോസഫ് പറയുന്നു.വിവദങ്ങള്‍ തലപൊക്കിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി. സന്നദ്ധത പ്രകടിപ്പിച്ചതായണ് അറിയുന്നത്.

വിവാദങ്ങളില്‍ ഇ.പിയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇ.പിയെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്. വൈദേകം ആയൂര്‍വേദം ഹീലിങ്ങ് വില്ലേജ് എന്ന സ്ഥാപനം 20 ഓഹരി ഉടമകള്‍ ചേര്‍ന്നു നടത്തുന്ന ആയുര്‍വേദ ആശുപത്രിയാണ്. അതില്‍ ജയരാജന് പങ്കാളിത്തമില്ല. മകന്‍ പി.കെ ജയ്സണ് രണ്ടു ശതമാനം ഓഹരിയുണ്ട്. റിസോര്‍ട്ടിന്റെ ഡയറക്ടറുമാണ്. എന്നാല്‍ അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ജയരാജോ ജയ്സണോ ഇടപെടാറില്ല.

ഇത്തരത്തിലുള്ള വിവാദ വാര്‍ത്തകളില്‍ ജയരാജന്‍ ആശങ്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് അതില്‍ ഭയക്കാന്‍ ഒന്നുമില്ല. ഇതില്‍ മറച്ചുവെക്കാനും ഒന്നുമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്ന കമ്പനിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി മുന്നോട്ടു വരിക തന്നെ ചെയ്യും. വിവാദങ്ങള്‍ ചില്ലുകൊട്ടാരം പോലെ തകര്‍ന്നു പോകുന്ന വെറും ആക്ഷേപങ്ങള്‍ മാത്രമാണ്.

കണ്ണൂര്‍ ജില്ലയില്‍ ഒരു ആശുപത്രി വരുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന മറ്റ് ആശുപത്രിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ക്ഷണക്കത്ത് കൊടുക്കുന്നത് സ്വാഭാവികമല്ലേ. അങ്ങനെയുള്ളപ്പോള്‍ എ.കെ.ജി ഹോസ്പിറ്റലിന്റെയും ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ പ്രസിഡന്റുമാരെ ക്ഷണിച്ചതില്‍ എന്താണു തെറ്റ്. മമ്പറം ദിവാകരനും മറ്റും അവിടെയെത്തിയതിന്റെ ഫോട്ടോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു. ആ ഫോട്ടോയെടുത്തതും മുന്‍ എം.ഡിയുടെ ബന്ധുവാണ്. തോമസ് ജോസഫ് പറയുന്നു.

തലശ്ശേരിയിലുള്ള കെ.പി രമേശന്‍ എന്ന വ്യവസായിയാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നാണ് സി.ഇ.ഓയുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇ.പി അനധികൃത സമ്പാദം നടത്തിയിട്ടില്ലെന്നും അത് റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടില്ല എന്നുമാണ് സി.ഇ.ഓയുടെ വാദം.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച്  സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനാണ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആരോപണം ഉന്നയിച്ചത്..  അരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണം രേഖാമൂലം എഴുതി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. തെറ്റു ചെയ്താല്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഉടമകളായ കമ്പനി റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി.ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച്ച ചെയ്യുമ്പോഴാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്. റിസോര്‍ട്ട് നിര്‍മാണ സമയത്ത് തന്നെ ആരോപണം ഉയര്‍ന്നിരുന്നതായി ജയരാജന്‍ ചൂണ്ടിക്കാട്ടി.  ഗുരുതരമായ ആരോപണമാണെന്നും എഴുതി തന്നാല്‍ പരിശോധിക്കാമെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.

സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജരാജനെ രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന നടക്കുന്നതിനിടയിലാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മന്ത്രിസഭയില്‍ രണ്ടാമനായി മാറ്റാനാണ് സിപിഎം കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാസങ്ങളായി മാറി നില്ക്കുന്ന ഇ.പി കഴിഞ്ഞ കുറച്ചു നാളുകളായി തിരുവന്തപുരത്ത് എത്തിയിരുന്നില്ല. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (9 minutes ago)

ഞെട്ടിക്കുന്ന കൊലപാതകം  (14 minutes ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (17 minutes ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (25 minutes ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (42 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (49 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (2 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends