സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... തെക്കന്‍ ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യവടക്കന്‍ ജില്ലകളില്‍ ഇടത്തരം മഴയും ലഭിക്കും.
നാളെ കഴിഞ്ഞ് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നതോടെ മഴയുടെ ശക്തിയും കുറയും.കാലാവസ്ഥ കേന്ദ്രം അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. തെക്കന്‍ ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം കൊടും തണുപ്പില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ . പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുയാണ്. ഉത്തരേന്ത്യയിലെ ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . മൂടല്‍മഞ്ഞും ശക്തമാകും .
കശ്മീരില്‍ താപനില മൈനസ് 7 ലെത്തി. ദില്ലിയിലെ ചില മേഖലകളില്‍ കഴിഞ്ഞ രാത്രിയും താപനില 3 ഡിഗ്രിയായിരുന്നു. ചണ്ഡീഗഡില്‍ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെല്‍ഷ്യല്‍സ്.രാജസ്ഥാനിലെ ചുരുവില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha






















