പ്ലസ്ടൂ പഠനം പൂർത്തിയാക്കിയ ശേഷം കാസർഗോഡ് നിന്ന് ഷഹല എറണാകുളത്ത് എത്തിയത് മൂന്ന് മാസം മുമ്പ്: കാമുകനടങ്ങുന്ന റാക്കറ്റിന്റെ വമ്പൻ ഓഫാറിൽ ദുബായിൽ എത്തിയത് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ: ഇടത്തര കുടുംബാംഗമായ ഷഹലയെ മറയാക്കി സ്വർണക്കടത്ത് നടത്തിയ റാക്കറ്റിനെ തേടി കസ്റ്റംസും, പോലീസും....

ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തി ഒരുകോടിയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ കാസര്‍കോഡ് സ്വദേശിനി ഷഹലയ്ക്ക് കാമുകനടങ്ങുന്ന റാക്കറ്റ് ഒഫാർ ചെയ്തത് 60,000 രൂപ. ഇപ്പോഴും ഷഹലയെ മറയാക്കി സ്വർണക്കടത്ത് നടത്തിയത് ആരാണെന്ന ചോദ്യമാണ് ഈ 19കാരിയുടെ നാട്ടുകാർ പരസ്പ്പരം ചോദിക്കുന്ന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി.
പ്ലസ്ടു കഴിഞ്ഞ ശേഷം മൂന്ന് മാസം മുമ്പ് എറണാകുളത്ത് പഠിക്കാന്‍ പോയെന്നാണ് നാട്ടിൽ അറിയാമായിരുന്നത്. ഇതിനിടയില്‍ ഷഹല ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് ആറ് ദിവസം മുമ്പ് ദുബൈയിലെത്തിയതായാണ് റിപ്പോർട്ട്. ഷഹലയുടെ പിതാവ് പത്ത് വര്‍ഷമായി ദുബൈലാണുള്ളത്. ആറ് മക്കളുള്ള കുടുംബത്തില്‍ മൂന്ന് ആണും മൂന്ന് പെണ്ണുമാണ് ഉള്ളത്. പിതാവിന് ദുബൈയില്‍ ബിസിനസാണെന്നാണ് പറയുന്നത്. 10 സെന്റ് വീടും സ്ഥലവും മാത്രമാണ് ഇവര്‍ക്കുള്ളത്. ഇടത്തരം കുടുംബമായ ഇവരുടെ മൂത്ത മകളുടെ വിവാഹം മാത്രമാണ് നടന്നത്.
ഷഹലയുടെ വിവാഹം നടന്നെന്നും ഇല്ലെന്നുമുള്ള പ്രചരണമാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. ശഹലയുടെ ആണ്‍സുഹൃത്തിന്റെ പ്രേരണയിലാണ് സ്വര്‍ണം കടത്തിയതെന്ന വിവരവും ചോദ്യം ചെയ്യലില്‍ പുറത്തുവന്നിട്ടുണ്ട്. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പിടിയിലായ 19കാരിയുടെ കുടുംബം താമസിക്കുന്നത്. ഈ വീടും കുടുംബ പശ്ചാത്തലവും കസ്റ്റംസും പൊലീസും ശേഖരിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു സ്വര്‍ണക്കടത്തിന് പെണ്‍കുട്ടി തയ്യാറായത് ആരുടെ പ്രേരണയിലാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണക്കടത്ത് കേസായതിനാല്‍ കേസ് കസ്റ്റംസിനെ ഏല്‍പിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഒരു കോടി രൂപ വിലവരുന്ന 1886 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ തുന്നിചേര്‍ത്താണ് പെൺകുട്ടി വിമാനത്താവളത്തിനുള്ളില്‍ നിന്ന് പുറത്ത് ഇറങ്ങിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുകടന്ന പെണ്‍കുട്ടിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ ആദ്യം പരിശോധിച്ചപ്പോള്‍ താന്‍ സ്വര്‍ണക്കടത്തുകാരിയല്ലെന്നും തനിക്ക് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നുള്ള വിവരമാണ് അറിയിച്ചത്.
എന്നാല്‍ കൃത്യമായ വിവരം ലഭിച്ചതിനാല്‍ പൊലീസ് പിന്‍തിരിഞ്ഞില്ല. ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. ആദ്യമായിട്ടാണ് ഷഹല സ്വര്‍ണക്കടത്ത് നടത്തുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. രാത്രി 11 മണിക്കാണ് ഷഹല വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയത്. ഈ വേളയില്‍ സംശയം തോന്നിയ പോലീസ് യുവതിയെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തു. ആദ്യം ഷഹല നിഷേധിക്കുകയായിരുന്നു.
മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും തന്റെ കൈയ്യില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമുണ്ടെന്ന് യുവതി സമ്മതിച്ചിരുന്നില്ല. ഭാവമാറ്റമില്ലാതെ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബാഗേജ് പരിശോധിച്ച ശേഷവും സ്വര്‍ണം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നാണ് ദേഹ പരിശോധന നടത്തിയത്. ഈ വേളയില്‍ സംശയകരമായ രീതിയില്‍ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത മിശ്രിതം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിശദമായി പരിശോധിച്ചു. തുടർന്നാണ് ഒരുകോടിയുടെ സ്വർണം പോലീസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















