മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്.... മഴ കനത്തതാണ് നീരൊഴുക്ക് വര്‍ധിക്കാനായി കാരണം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 141.95 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്. ഉള്‍വനങ്ങളില്‍ മഴ കനത്തതാണ് നീരൊഴുക്ക് വര്‍ധിക്കാനായി കാരണം.
തമിഴ്‌നാടിന് കൊണ്ടുപോവേണ്ട വെളളത്തിന്റെ അളവ് 750 ഘനയടിയാക്കി. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്.നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്.
കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഉള്‍വനങ്ങളില്‍ കനത്ത മഴ ലഭിക്കുന്നതാണ് മുല്ലപ്പെരിയാറിലെ നീരൊഴുക്ക് വര്‍ധിക്കാനായി കാരണം. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുന്നു.
"
https://www.facebook.com/Malayalivartha






















