ചാൻസിലർ സ്ഥാനത്ത് മാറ്റാനുള്ള ബില്ലിൽ ഗവർണർ നിയമോപദേശം തേടി; രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിലാണ് നിയമോപദേശം തേടിയത്; ജനുവരി മൂന്നാം തീയതി സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കും; നിയമ പോരാട്ടത്തിലേക്ക്?

ഗവർണറെ ചാൻസിലർ സ്ഥാനത്ത് മാറ്റാനുള്ള ബില്ലിൽ ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ് അദ്ദേഹത്തിന് നിയമോപദേശം നൽകുന്നത് രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിൽ ആണ്. ജനുവരി മൂന്നാം തീയതി അദ്ദേഹം സംസ്ഥാനത്ത് എത്തും.എത്തിയ ശേഷം ഈ ഒരു വിഷയത്തിൽ തുടർനടപടി അദ്ദേഹം സ്വീകരിക്കും. ഇപ്പോൾ അദ്ദേഹം ഉത്തരേന്ത്യയിൽ ആണുള്ളത്. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ നിയമഭേദഗതി ബിൽ 2021 ഒക്ടോബർ മുതൽ രാജ്ഭവനിൽ കെട്ടിക്കിടക്കുകയാണ്.
ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ഗവർണറുടെ നീക്കം. വളരെ നിർണായകമായ ഒരു ബില്ലാണിത് അതുകൊണ്ടാണ് ഗവർണർ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാതെ നിയമപദേശം തേടിയിരിക്കുന്നത്.
അദ്ദേഹം മൂന്നാം തീയതി എത്തുന്നതിനു മുന്നേ തന്നെ നിയമോപദേശം കിട്ടും. കൂടുതൽ ഭരണ വിദഗ്ധരുമായി സുപ്രീംകോടതിയിലെ മുതിർന്ന വക്കീലന്മാരുമായി ഒക്കെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും നിയമോപദേശം തേടുകയും ചെയ്യും. രാജഭവന്റെ സ്റ്റാൻഡിങ് കൗൺസിലർ എന്ന് പറയുന്നത് സുപ്രീംകോടതിയുടെ അഡ്വക്കേറ്റ് ആണ്. അദ്ദേഹത്തിനോടാണ് ഇപ്പോൾ നിയമപദേശം തേടിയിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ സ്ഥിതിയും മൊത്തം ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ഈ ഒരു ബില്ല് കൺകറന്റ് ലിസ്റ്റിൽ ആണ്. കൺകറന്റ് ലിസ്റ്റിലുള്ള ഒരു കാര്യത്തിൽ ഒരു സംസ്ഥാനത്തിന് മാത്രം സ്വന്തമായിട്ട് തീരുമാനം എടുക്കാൻ കഴിയുമോ, ഈയൊരു വിഷയത്തിൽ കേന്ദ്രത്തിന്റെ അനുവാദം വേണ്ട എന്നൊക്കെ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഈ വിഷയത്തിൽ ഗവർണർ ഒരു നടപടി സ്വീകരിക്കാൻ പോകുന്നത് .
അതായത് ഗവർണറെ തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലാണ് അപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിലെ ഒരു തീരുമാനമായത് കൊണ്ട് തീർച്ചയായിട്ടും സമയം എടുത്തു മാത്രമേ അദ്ദേഹം ഈ ഒരു ബില്ല് പരിഗണിക്കുകയുള്ളൂ. അനുകൂലമായ ഒരു നടപടി സ്വീകരിക്കുകയുള്ളൂ. ഇത്തരത്തിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ തീർച്ചയായിട്ടും വളരെ വലിയ രീതിയിലുള്ള ഒരു രാഷ്ട്രീയ നിയമ പോരാട്ടം തന്നെ നമ്മൾ കാണേണ്ടി വരും.
സർക്കാരും പ്രതിപക്ഷവും ഒക്കെ കുറേക്കാലം ഈ ബില്ല് നീട്ടിക്കൊണ്ടു പോകാൻ ആകില്ല എന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു ഒരു സാഹചര്യത്തിൽ ഗവർണറുടെ ആ തീരുമാനം അത് വളരെ നിർണായകമായ തീരുമാനം തന്നെയായിരിക്കും. അകാരണമായി ഒരു ബില്ല് ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകരുത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷവും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് പക്ഷേ പകരം ആരു വരണം എന്ന കാര്യത്തിലാണ് പ്രതിപക്ഷത്തിന് എതിർപ്പുള്ളത്. ഇത്തരത്തിൽ പല രീതിയിൽ രാഷ്ട്രീയപരമായി കത്തി ജ്വലിച്ച് നിൽക്കുന്ന ഒരു വിഷയം തന്നെയാണ് ഇത്. എന്തായാലും ഗവർണറെ ചാൻസലർ സ്ഥാനത്ത് മാറ്റുന്ന ബില്ലിൽ ഒപ്പിടുന്ന കാര്യം ആ ഒരു വിഷയത്തിൽ ഇപ്പോൾ നിയമപദേശം തേടിയിരിക്കുകയാണ് ഗവർണർ.
https://www.facebook.com/Malayalivartha






















