യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വാരിപ്ലാക്കല്‍ വീട്ടില്‍ റെമീസ് റെജിയാണ് (22) പിടിയിലായത്.
ഇയാള്‍ കഴിഞ്ഞദിവസം അയല്‍വാസിയായ മുഹമ്മദ് ഫഹദ് എന്നയാളെ ബൈക്കിന്റെ സ്‌പോക്കറ്റ് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള പറമ്പില്‍ ക്രിസ്മസ് ആഘോഷം നടത്തുന്നതിനിടയിലാണ് ആക്രമണം.
റമീസിനെതിരെ ഫഹദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ അനില്‍കുമാര്‍ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അബ്ദുല്‍ അസീസ്, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ സിജി കുട്ടപ്പന്‍, ഷീബ, സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















