വടകര പാലോളിപാലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്... കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്

വടകര പാലോളിപാലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് ആദ്യ വിവരം. വാഹനം വെട്ടിപ്പൊളിച്ചാണ് അഗ്‌നിരക്ഷാസേന ലോറി ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തുമ്പോള്‍ ലോറി ഡ്രൈവര്‍ ലോറിക്കകത്ത് പെട്ട്‌പോയത് പോലെയായിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കോഴിക്കോട് - വടകര ദേശീയ പാതയിലെ അപകടം പ്രദേശത്ത് ഏറെ നേരെ ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് സംഭവസ്ഥലത്ത് പെട്ടെന്ന് തന്നെ എത്തിചേര്‍ന്നതിനാല്‍ വലിയ തോതിലുള്ള ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കെഎസ്ആര്‍ടിസ് ബസിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















