ഒരു പൂവൻ കോഴിയുടെ വില 13,300 രൂപ; നെടുങ്കണ്ടത്തെ കൗതുകത്തിലാഴ്ത്തിയ വിഐപി കോഴിയുടെ കഥ ഇങ്ങനെ

നെടുങ്കണ്ടത്ത് ഒരു പൂവൻ കോഴിയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. 13,300 രൂപയാണ് ഒരു പൂവൻ കോഴിയുടെ വില. മാത്രമല്ല നെടുങ്കണ്ടം പരിവർത്തനമേടിലാണ് എല്ലാവരെയും കൗതുകത്തിലാഴ്ത്തിയ , ഇത്രയും വിലപിടിപ്പുള്ള പൂവനുള്ളത് .
അതേസമയം ക്ലബ് പുനരുജ്ജീവിപ്പിക്കാൻ പൂവൻകോഴിയെ ലേലത്തിനു വച്ചപ്പോൾ 10 രൂപയിൽ തുടങ്ങിയ ലേലം വിളി വാശികയറി അവസാനിച്ചത് 13300 രൂപയിലായിരുന്നു.
കഴിഞ്ഞ ദിവസം പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോർഡ് തുകയിലെത്തിയത്. ഇതിനായി നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. പിന്നാലെ നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേൽ ലേലത്തിൽ പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















