Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

'വളരെ ആസൂത്രിതമായി നടത്തപ്പെട്ട ഒരു കൊലപാതകമാണ്ട് സുശാന്ത് എന്ന യുവനടൻ്റേത്. റിയ എന്ന ഗേൾഫ്രണ്ട് ആരുടെ ഇറക്കുമതി ആണെന്നു കണ്ടെത്തിയാൽ കൊലപാതകത്തിൻ്റെ ചുരുളഴിയും. അത് ബോളിവുഡിലെ വമ്പൻ സ്രാവുകളിലേയ്ക്ക് വിരൽ ചൂണ്ടും. പക്ഷേ മണി പവറിനും മസിൽ പവറിനും മീതേ ഏത് പരുന്ത് പറക്കാനാണ്? ദിവ്യാ ഭാരതി, പർവീൺ ബാബി, ജിയാ ഖാൻ പോലെ ഒടുവിൽ സുശാന്തിൻ്റേതും നൈസായിട്ട് ആത്മഹത്യയിലേയ്ക്ക് ഒതുക്കി...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

27 DECEMBER 2022 12:45 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിന് സാക്ഷ്യം വഹിച്ച ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു അനുമാനം. എന്നാൽ അടുത്തിടെ, അഭിമുഖത്തിലൂടെയാണ് മുംബൈയിലെ കൂപ്പർ ആശുപത്രിയിലെ മോർച്ചറി ജീവനക്കാരനായിരുന്ന രൂപ്കുമാർ ഷായുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. സുശാന്തിന്റെ ശരീരത്തിലും കഴുത്തിലും നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നും ഷാ പറയുകയുണ്ടായി. ഇപ്പോഴിതാ 'എത്രയൊക്കെ മൂടി വയ്ക്കപ്പെട്ടാലും ഒരു നാൾ സത്യം മറ നീക്കി പുറത്തു വന്നിരിക്കും എന്നത് പ്രകൃതിയുടെ അലിഖിത നിയമമാണ്' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എത്രയൊക്കെ മൂടി വയ്ക്കപ്പെട്ടാലും ഒരു നാൾ സത്യം മറ നീക്കി പുറത്തു വന്നിരിക്കും എന്നത് പ്രകൃതിയുടെ അലിഖിത നിയമമാണ്. എന്നും വേദനയോടെ മാത്രമേ ഈ പേരും മുഖവും പുഞ്ചിരിയും ഓർക്കാൻ കഴിയൂ. 2020ലെ മഹാമാരി കാലത്ത് കേട്ട ഏറ്റവും നെഞ്ചുലയ്ക്കുന്ന വാർത്തയായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ അകാല വിയോഗം. അതൊരു ആത്മഹത്യയാണെന്ന് ഒരിക്കൽ പോലും വിശ്വസിക്കാൻ തോന്നിയിട്ടില്ല. മുൻ മാനേജർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ നടനും ആത്മഹത്യ ചെയ്യുക എന്നത് വിശ്വസിക്കാൻ ലോജിക്കലി പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളായിരുന്നു.

മണി പവറും മസിൽ പവറും ഗൂണുകളും അരങ്ങു വാഴുന്ന ബോളിവുഡിൽ സിംഹാസനം നേടി അരങ്ങു വാഴുകയെന്നത് ഈസി ടാർഗറ്റ് അല്ലായെന്നു കാലം പണ്ടേ തെളിയിച്ചതാണ്. ബോളിവുഡ് എന്നും വാണിരുന്നത് മാഫിയാ തലവന്മാരായിരുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നു. നെപ്പോട്ടിസം അരങ്ങു വാഴുന്ന ബോളിവുഡിൽ, കപൂർ കുടുംബത്തിൻ്റെ കുടുംബാധിപത്യം തെളിഞ്ഞു നിന്ന ബോളിവുഡിൽ, മഹേഷ് ഭട്ട് - കരൺ ജോഹർ ലോബികൾക്ക് പാദസേവ ചെയ്യുന്നവർ താരരാജാക്കന്മാരും റാണിമാരുമായി അവരോധിക്കപ്പെടുന്ന ബോളിവുഡ്.

അവിടെ ഒരു പയ്യൻ Slow and steady wins the race എന്ന ചൊല്ലിനെ അന്വർത്ഥമാക്കി രംഗത്തു വന്നു. അവനു യാതൊരു ഗോസ്ഫാദറിൻ്റെയും പിൻബലമില്ലായിരുന്നു. പേരിനൊപ്പം വമ്പൻ ബാനറിൻ്റെ സർ നെയിം ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് മികച്ച വിദ്യാഭ്യാസവും പെരുമാറ്റരീതിയും ആത്മവിശ്വാസവും. അഭിനയം പാഷനായി കണ്ട ആ പയ്യൻ നാടകത്തിൽ നിന്നും മിനി സ്ക്രിനിലേയ്ക്കും പിന്നെ അവിടെ നിന്നും ബിഗ് സ്ക്രീനിലേയ്ക്കും രംഗപ്രവേശം നടത്തി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി.

ബോളിവുഡിലെ റിയൽ ടാലൻ്റുകൾക്ക് എന്നും ഭീഷണി അവിടെ ആഴത്തിൽ വേരുപിടിച്ചിരുന്ന ഡ്രഗ് മാഫിയ തന്നെയാണ്. സുശാന്തും അതിൻ്റെ ഇരയായി മാറിയെന്നു വേണം കരുതാൻ. ( അതോ റിയ ചക്രവർത്തി എന്ന ഗേൾ ഫ്രണ്ടിൻ്റെ ചതിക്കുഴിയിൽ വീണ് മയക്കുമരുന്നിന് അടിമയായോ എന്നും അറിയില്ല) .ഒപ്പം ബോളിവുഡ് ലോബികളുടെ ഒത്തുച്ചേർന്നുള്ള കാലു വലിക്കലും ( ഒരുപാട് പ്രൊജക്ടുകളിൽ നിന്നും സുശാന്തിനെ മാറ്റാനുള്ള ഇടപെടലുകൾ നടന്നുവെന്ന് തെളിഞ്ഞിരുന്നു) കൂടിയായപ്പോൾ ആ നടൻ ഡിപ്രഷനിലേയ്ക്ക് വഴുതി വീണു. ഡിപ്രഷനുള്ള ട്രീറ്റ്മെൻ്റ് എടുത്തുവെന്ന തെളിവുകൾ റെഡിയായാൽ ആത്മഹത്യാ തിയറി ആരോപിക്കുവാൻ എളുപ്പമാണല്ലോ.!

വളരെ ആസൂത്രിതമായി നടത്തപ്പെട്ട ഒരു കൊലപാതകമാണ്ട് സുശാന്ത് എന്ന യുവനടൻ്റേത്. റിയ എന്ന ഗേൾഫ്രണ്ട് ആരുടെ ഇറക്കുമതി ആണെന്നു കണ്ടെത്തിയാൽ കൊലപാതകത്തിൻ്റെ ചുരുളഴിയും. അത് ബോളിവുഡിലെ വമ്പൻ സ്രാവുകളിലേയ്ക്ക് വിരൽ ചൂണ്ടും. പക്ഷേ മണി പവറിനും മസിൽ പവറിനും മീതേ ഏത് പരുന്ത് പറക്കാനാണ്? ദിവ്യാ ഭാരതി, പർവീൺ ബാബി, ജിയാ ഖാൻ പോലെ ഒടുവിൽ സുശാന്തിൻ്റേതും നൈസായിട്ട് ആത്മഹത്യയിലേയ്ക്ക് ഒതുക്കി. പക്ഷേ ഈ ആത്മാക്കളുടെ ശാപം ഡെമോക്ലസിൻ്റ വാൾ പോലെ ബോളിവുഡ് എന്ന നരക ഭൂമികയിൽ തൂങ്ങിയാടുന്നുണ്ട്.

സുശാന്തിൻ്റെ പ്ലാൻഡ് മർഡറിനു ശേഷം ബോളിവുഡ് നാശത്തിൻ്റെയും തകർച്ചയുടെയും പാതയിലാണ്. വമ്പൻ ബാനറുകൾ നിലം പൊത്തി. കോടികൾ കൊണ്ടമ്മാനം ആടിയിരുന്ന വ്യവസായത്തിനു പറയാൻ നഷ്ട കണക്കുകൾ മാത്രം. തുണിയുടെ അളവ് നോക്കിയും മതം പറഞ്ഞുമുള്ള അനാവശ്യ ബോയ്ക്കോട്ടുകളെ ഒരർത്ഥത്തിലും പിന്തുണയ്ക്കുന്നില്ല. പക്ഷേ ഒരു പാവം പയ്യൻ്റെ ജീവൻ കൊണ്ട് കളിച്ച നാടകത്തിനു പിന്നിൽ ലോബികളും ബിഗ് ഷോട്ടുകളും ഉണ്ടെങ്കിൽ അവരെ കാലം തുറന്നു കാട്ടുക തന്നെ ചെയ്യും. കർമ്മഫലം എന്നൊന്ന് അനുഭവിക്കാതെ തരമില്ല ഏത് പറുദീസയിലായാലും!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (11 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends