Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

റിസോര്‍ട്ട് നിര്‍മ്മാണം പാര്‍ട്ടി അറിഞ്ഞു കൊണ്ട് വേറെയും കോടികളുടെ നിക്ഷേപം. വാ..പൊളിച്ച് അണികള്‍.

27 DECEMBER 2022 12:50 PM IST
മലയാളി വാര്‍ത്ത

മൊറാഴയെന്നാല്‍ കേരളത്തില്‍ സിപിഎം ന്റെ ശക്തിയേറിയ പാര്‍ട്ടി ഗ്രാമമാണ്. ഇവടെ ഒരു മൊട്ടുസൂചി വീഴണമെങ്കില്‍ പോലും പാര്‍ട്ടിയുടെ സമ്മതം വേണം. പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുന്നതുപോലുെ പാര്‍ട്ടി കുടുംബങ്ങള്‍ക്ക് മാത്രമാണ്. വാടയ്ക്ക് വീടെടുത്ത് ഒരാള്‍ താമസത്തിനെത്തിയാല്‍ പോലും അവരുടെ എല്ലാ വിവരങ്ങളും തിരിക്കിയതിന് ശേഷമായിരിക്കും അവിടെ താമസിപ്പിക്കുന്നത്. അങ്ങനെയുള്ള മൊറാഴയില്‍ പാര്‍ട്ടി സഖാക്കള്‍ അറിയാതെ വലിയൊരു റിസോര്‍ട്ടും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കുന്നവരുണ്ടാകാം.

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ദുഷിച്ച ഇടപാടുകള്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നെന്ന് പറഞ്ഞാണ് പാര്‍ട്ടിക്കാരെ വിശ്വസിപ്പിച്ചത്. സ്വന്തം വീട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാത്തവര്‍ എങ്ങനെയാണ് പാര്‍ട്ടിക്കാരുടെ ജീവിതത്തിന്റെ നിലവാരം അറിയുന്നതെന്ന് സംശയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടിയില്‍ ഉയര്‍ന്നു വന്നിരുന്നു. എം.വി.ഗോവിന്ദന്റെ ഭാര്യ ചെയര്‍പേഴ്‌സണായിരുന്ന നഗരസഭയാണ് വിവാദ വൈദേഹം റിസോര്‍ട്ടിന് അനുമതി നല്കിയത്. എന്നിട്ടും അതിന്റെ വിശദാംശങ്ങള്‍ എം.വി.ഗോവിന്ദന്‍ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നതില്‍ നിന്നും ഇതൊരു സിപിഎം കൂട്ടുകക്ഷി ബിസിസാണോയെന്ന സംശയമാണുയരുന്നത്.

ഇ പി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്ന് വര്‍ഷം മുമ്പ് തന്നെ  മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മുന്നിലെത്തിയത്. വ്യവസായി കെപി രമേഷ് കുമാര്‍ 2019 ല്‍ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി കൊടുത്തിരുന്നു. ബിനീഷ് വിവാദം മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള കാരണങ്ങളാല്‍ ഈ വിഷയം പാര്‍ട്ടിക്ക് മുന്നിലേക്ക് എത്തിയിരുന്നില്ല. അേേതാ പിണറായി മനപൂര്‍വ്വം മറച്ചു വെച്ചതാണോയെന്ന കാര്യവും സംശയ നിഴലിലാണ്.

റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോടികള്‍ നഷ്ടമായെന്നും കാണിച്ച് കെ പി രമേഷ്‌കുമാര്‍ 2019ല്‍ ആദ്യം പരാതി കൊടുത്തത് അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. ബിനീഷ് കേസ് വിവാദവും ആരോഗ്യപ്രശ്‌നങ്ങളും വന്നതിനാല്‍ കോടിയേരിക്ക് അത് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല. പിന്നീട് രമേഷ്‌കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. എന്താണ് സംഭവിച്ചെന്നത് മുഖ്യമന്ത്രി കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വഷണവും നടത്തി. ഇതിനിടെ രമേഷ്‌കുമാറുമായി ഇപി ജയരാജന്‍ ചില ഒത്ത്തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയതോടെ തുടര്‍നീക്കങ്ങളുണ്ടായില്ല. കോടിയേരിക്ക് അസുഖം കൂടിയതും ചികിത്സക്കായി മാറിനിന്നതും, തെരഞ്ഞടുപ്പും എല്ലാമായി വീണ്ടും കാര്യങ്ങള്‍ നീണ്ട് പോയി. ഒരു തവണ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ പരാതി ഉയര്‍ന്ന് വന്നെങ്കിലും കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല.

കോടിയേരിയുടെ മരണശേഷം ഈ പരാതിക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് പരാതിക്കാരന്‍ മറുവഴി തേടിയത്. എം വി ഗോവിന്ദന്‍ സെക്രട്ടറിയായതും, എം വി ഗോവിന്ദനുമായി ഇ പി തെറ്റിയതും വിഷയം ചൂട് പിടിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തന്നെ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിറങ്ങിയ പി ജയരാജന് കിട്ടിയ ഏറ്റവും വലിയ ആയുധമായി ഇത് മാറുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തെ ഇ പി ധിക്കരിക്കുന്നുവെന്ന് മനസിലാക്കിയ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും പി ജയരാജന് പൂര്‍ണ പിന്തുണ കൊടുത്തതായാണ് വിവരം. മുന്‍പ് തനിക്ക് കിട്ടിയ പരാതി എന്ത് കൊണ്ട് പാര്‍ട്ടിയുടെ മുന്നിലെത്തിച്ചില്ലെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കുമെന്നാണ് മറ്റ് നേതാക്കള്‍ കരുതുന്നത്.

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്തിട്ടും ഇ.പി.ജയരാജനെതിരെ ചെറുവിരലനക്കാന്‍ പാര്‍ട്ടിക്കായില്ല. എന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പു വന്നപ്പോഴാണ് തലമുതിര്‍ന്ന ചില നേതാക്കള്‍ ഇ.പി. യെ വെട്ടിയത്. അതോടെ ഇ.പിയ്ക്കും മനസിലായി പാര്‍ട്ടിയില്‍ ഇനി തന്നെ തനിക്ക് തഴയപ്പെടലിന്റെ കാലമാണെന്ന്. അതോടെ അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു.

ഇ.പി.യുടെ മകന്‍ ജെയ്‌സണ് പത്ത് ലക്ഷം രൂപയുടെ നിക്ഷേപം മാത്രമാണെങ്കില്‍ അത് തുറന്ന് സമ്മതിക്കാന്‍ പാര്‍ട്ടി മടിക്കുന്നതെന്തിന് എന്ന ചോദ്യവും ബാക്കിയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (11 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends