എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനുമായിരുന്ന ടി.ജി. ജേക്കബ് അന്തരിച്ചു...

എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനുമായിരുന്ന ടി.ജി. ജേക്കബ് (തൊണ്ടാലില്‍ ഗീവര്‍ഗീസ് ജേക്കബ് -72) അന്തരിച്ചു. ഗൂഡല്ലൂര്‍ ടി.കെ.പേട്ടിന് സമീപം കോല്ക്കാറി റോഡിലെ മുത്തമ്മില്‍ നഗറിലെ വാടകവീട്ടില്‍ ക്രിസ്മസ്ദിനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അന്ത്യം.
ഊട്ടിയിലെ പൈതോണ്‍ റോഡിലെ ഹാരിങ്ടണ്‍ ഹൗസില്‍ താമസിച്ചിരുന്ന ടി.ജി. ജേക്കബ്, രണ്ടുവര്‍ഷംമുമ്പാണ് ഗൂഡല്ലൂരിലേക്ക് താമസംമാറ്റിയത്. പിന്നീട് സി.പി.ഐ. (എം.എല്‍.) സൈദ്ധാന്തിക പ്രസിദ്ധീകരണമായി മാറിയ ജെ.എന്‍.യു.വിലെ കമ്യൂണിസ്റ്റ് റിസര്‍ച്ച് സെന്ററിന്റെ 'മാസ് ലൈന്‍' എഡിറ്ററായിരുന്നു.
ഒഡീസി പബ്ലിക്കേഷന്‍സ് എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡിസെന്റിലെ ഗവേഷകനുമായിരുന്നു.'കേരളം- പുത്തന്‍ കൊളോണിയല്‍പാതയിലുള്ള ഒരു പിന്നോക്ക സാമ്പത്തികാവസ്ഥ, ഇന്ത്യ- വികസനവും സ്വകാര്യവത്കരണവും, മദ്യകേരളം, 'റിഫ്ളക്ഷന്‍ ഓണ്‍ ദ് കാസ്റ്റ് ക്വസ്റ്റ്യന്‍: ദ് ദളിത് സിറ്റ്വേഷന്‍ ഇന്‍ സൗത്ത് ഇന്ത്യ,' ലെഫറ്റ് ടു റൈറ്റ്; ഡിക്ലൈന്‍ ഓഫ് കമ്മ്യൂണിസം ഇന്‍ ഇന്ത്യ' തുടങ്ങി 14 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
അതേസമയം 1951 മേയ് 21-ന് അടൂരിലായിരുന്നു ജനനം. പ്രാഥമികവിദ്യാഭ്യാസത്തിനും കോളേജ് പഠനത്തിനുംശേഷം 1974-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















