ജയരാജന്‍ വിവാദം സി.പി.എമ്മിലെ ആഭ്യന്തര വിഷയമെന്ന ചോദ്യവും ഉത്തരവും തന്‍റേതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.... ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയാറില്ലെന്ന് മറുപടി പറഞ്ഞു...

ജയരാജന്‍ വിവാദം സി.പി.എമ്മിലെ ആഭ്യന്തര വിഷയമെന്ന ചോദ്യവും ഉത്തരവും തന്‍റേതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിലെ ആഭ്യന്തര കാര്യമാണെങ്കിലും എന്താണ് അഭിപ്രായമെന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയാറില്ലെന്ന് മറുപടി പറഞ്ഞു. വിവാദമുണ്ടായ അന്നായിരുന്നു ഇത്. മാധ്യമങ്ങള്‍ അത് വാർത്തയാക്കുകയായിരുന്നു. പിന്നീട് വന്ന ലീഗ് നേതാക്കളുടെ പ്രതികരണം ഒക്കെ ചേർത്ത് വാർത്തയാക്കിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
"ജയരാജന്മാരുടെ വാര്‍ത്ത ചോര്‍ന്നു എന്നു പറഞ്ഞ് നിങ്ങളൊരു ചോദ്യംചോദിച്ചു. സി.പി.എമ്മിലെ ആഭ്യന്തര കാര്യമാണല്ലോ, എന്നാലും അഭിപ്രായം പറയുന്നുണ്ടോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ആഭ്യന്തര പ്രശ്നമാണെന്ന് നിങ്ങള്‍ തന്നെ പറയുന്നു, പിന്നെ ഞാനെന്തിനാ അഭിപ്രായം പറയുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു. ചോദ്യവും ഉത്തരവും എന്‍റേതല്ല, നിങ്ങളുടേതാണ്. അന്ന് സാമ്പത്തിക ആരോപണമോ മറ്റ് കാര്യങ്ങളോ ഒന്നും വ്യക്തമായിരുന്നില്ല. ആദ്യ ദിവസമാണത്. ജയരാജന്‍ വിഷയത്തില്‍ ഞാന്‍ ഇന്നാണ് ആദ്യമായി പ്രതികരിക്കാന്‍ പോകുന്നത്"- കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
ഇ.പി ജയരാജനെതിരായ ആരോപണം ഗൌരവമുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് പറഞ്ഞു. ഇ.പിക്കെതിരായ സാമ്പത്തിക ക്രമിക്കേട് ആരോപണത്തില്‍ അന്വേഷണം വേണം. സി.പി.എമ്മിനോട് ലീഗിന് മൃദുസമീപനമില്ലെന്നും ലീഗിന് ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്‍ വിവാദത്തില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അനീതിക്കെതിരെ മിണ്ടണമെന്ന് കെ.പി.എ മജീദ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രണ്ടു ജയരാജന്മാരെയും തീർക്കാനുള്ള പിണറായിയുടെ വജ്രായുധമാണ് സി.പി.എമ്മിലെ പുതിയ ആരോപണമെന്ന് കെ.എം ഷാജി പറഞ്ഞു.
https://www.facebook.com/Malayalivartha






















