ജനുവരി 11ന് സുപ്രീംകോടതി ബഫർസോൺ കേസ് പരിഗണിക്കും; അതിനു മുന്നേ ഫീൽഡ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയോടെ സർക്കാർ; രേഖകൾ സമർപ്പിക്കുവാൻ വേണ്ടി സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടും

ബഫർസോൺ വിഷയത്തിൽ സർക്കാർ ആശങ്കയിലാണ്. ഈ വിഷയത്തിൽ സർക്കാരിന്റെ അടുത്ത നീക്കം വളരെ ശ്രദ്ധേയമാണ്. ബഫർസോൺ വിഷയത്തിൽ ജനുവരി 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുകയാണ്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് മുന്നേ ഫീൽഡ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയാണ് സർക്കാരിന് ഉള്ളത്. അതുകൊണ്ട് രേഖകൾ സമർപ്പിക്കുവാൻ വേണ്ടി സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാനാണ് സാധ്യത.
അത്തരത്തിൽ ഉള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത് . അതിനൊപ്പം കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാനുള്ള നടപടികളും വേഗത്തിലാക്കുവാനൊരുങ്ങുകയാണ് സർക്കാർ. വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർസോൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 3ന് സുപ്രീംകോടതി ഉത്തരവ് വ ന്നു.പക്ഷെ ഇതുമായി ബന്ധപ്പെട്ട നടപടികൾ താമസിച്ചിരുന്നു. ഇതാണ് സർക്കാരിന് കനത്ത തിരിച്ചടിയായി മാറിയത്.
കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി ആഗസ്റ്റ് 19ന് നിവേദനനം കൊടുത്തിരുന്നു. ഇതായിരുന്നു ഫീൽഡ് പരിശോധനയെക്കുറിച്ച് ആലോചിക്കാൻ സർക്കാരിന് വഴിയൊരുക്കിയത് . ആഗസ്റ്റ് 30ന് മാത്രമായിരുന്നു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അടക്കമുള്ള അംഗങ്ങളെ നിശ്ചയിച്ചത് സെപ്തംബർ 30നായിരുന്നു. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തികം അന്തിമ റിപ്പോർട്ടും നല്കണമെന്നുമായിരുന്നു സമിതിക്ക് കൊടുത്ത നിർദേശം എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാൽ ഇടക്കാല റിപ്പോർട്ട് കിട്ടിയിട്ടില്ല . വിദഗ്ദ്ധ സമിതിയുടെ ആദ്യ യോഗം ചേർന്നതാകട്ടെ ഒക്ടോബർ 30നായിരുന്നു. ഈ കാര്യത്തിൽ ഫീൽഡ് പരിശോധന നടന്നതുമില്ല. ഈ മാസം 11ന് വിദഗ്ദ്ധ സമിതി യോഗം ചേർന്നായിരുന്നു ഉപഗ്രഹ ചിത്രം സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചത്. ഉപഗ്രഹ ചിത്രം പുറത്തുവന്നപ്പോൾ പരാതികളുടെ പ്രവാഹമുണ്ടായിരുന്നു. അതേസമയം ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്നും പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുറന്നടിച്ചു .
https://www.facebook.com/Malayalivartha






















