Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഓടില്ല: കളപറിക്കാനാവില്ല. സില്‍വര്‍ ലൈന്‍ സമരത്തിന് സര്‍ക്കാര്‍ പ്രതികാരം.

27 DECEMBER 2022 02:27 PM IST
മലയാളി വാര്‍ത്ത

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിലെ പന്ത്രണ്ട് ജില്ലകളിലെ ജനങ്ങള്‍ പരിഭ്രാന്തരായി കൊണ്ടിരിക്കുകയാണ്. അവരെ കുടിയിറക്കാനായാണോ സര്‍ക്കാര്‍ ഈ വിഷയത്തെ നിസാരവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നതെന്ന സംശയമാണിപ്പോള്‍ ഉയരുന്നത്. സില്‍വര്‍ ലൈനിലെ കുടിയിറക്കിനെതിരെ സമരം ചെയ്തവരോടുള്ള പ്രതികാരമാണോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന സംശയവും ഉയരുന്നുണ്ട്.

ബഫര്‍ സോണ്‍ പരിധിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഒരുതരം കെട്ടിടങ്ങളും  അനുവദിക്കുന്നതല്ല. അതായത്, ബഫര്‍ സോണില്‍ വരുന്ന സ്ഥലങ്ങളില്‍ സാധാരണ ഒരു കടമുറി പോലും പണിയാന്‍ സാധ്യമല്ലാതാകും.ഈ വര്‍ഷം ജൂണ്‍ 3നു വന്ന സുപ്രീം കോടതി വിധി പ്രകാരം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിരോധിക്കുന്നതോടൊപ്പം താമസത്തിനുള്ള വീട് പോലും അനുവദിക്കില്ല എന്ന നിലപാടാണ് കോടതി എടുത്തിരിക്കുന്നത്.

 പരിസ്ഥിതി സൗഹാര്‍ദ്ദ യാത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കണം എന്ന നിര്‍ദേശത്തിന്റെ മറവില്‍ നിലവില്‍ ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ മുഴുവനും നിരോധിക്കുകയും എല്‍പിജി, സി എന്‍ജി  എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാത്രം അനുവദിക്കപ്പെടുകയും ചെയ്യാം. എന്നുവച്ചാല്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകളും, ടാക്‌സികളും ലോറികളും അടക്കം നിരോധിക്കപ്പെടാം.

 പുതിയ റോഡ് നിര്‍മാണവും നിലവില്‍ ഉള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പുതിയ റോഡുകള്‍ പണിയുന്നതിന് നിയന്ത്രണമുണ്ടെന്നു മാത്രമല്ല നിലവില്‍ ഉള്ളത് റീടാറിങ് ചെയ്യണമെങ്കില്‍ പോലും ഫോറെസ്റ്റ് വകുപ്പ് കനിയണം എന്നര്‍ഥം.

വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടും. പുതിയ വൈദ്യുതി ലൈനുകള്‍ വലിക്കുന്നതും പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതും നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയും ചെയ്യും. എല്ലാ തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും. പുതിയതായിട്ട് വ്യവസായ യൂണിറ്റുകള്‍ ഒന്നുംതന്നെ ചെറുതായാലും വലുതായാലും അനുവദിക്കുന്നതല്ല.

വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്. ബസ്, ഓട്ടോ, ലോറി, ടാക്‌സി ജീപ്പ്, ടാക്‌സി കാര്‍ എന്നിവ നിയന്ത്രണ വിധേയമാണ് എന്നുവെച്ചാല്‍ ഇതൊക്കെ ഓടണോ വേണ്ടയോ എന്ന് അതാതു സ്ഥലത്തെ ഡിഎഫ് ഒതീരുമാനിക്കും

 പരിസ്ഥതി സംരക്ഷണ നിയമം അനുസരിച്ചു മുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ലംഖിക്കുന്ന ആളുകള്‍ക്കെതിരെ കേസ് എടുക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പിന് അധികാരം ഉണ്ടായിരിക്കും.

 2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധി പ്രകാരം സ്വന്തം ആവശ്യത്തിനുള്ള വീട് അടക്കം സ്ഥിര നിര്‍മ്മിതികള്‍ ഒന്നും തന്നെ ബഫര്‍ സോണില്‍ സാധ്യമല്ല. ഫൈനല്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നതിന്റെ മുന്‍പ് പോലും ഇതിന്റെ അതിരുകള്‍ കൃത്യമായി അടയാളപ്പെടുത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയില്ല എന്നതു തന്നെ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയ്ക്ക് ഏറ്റവും വലിയ തെളിവാണ്.

അതായത്, ബഫര്‍ സോണില്‍ വരുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായ ഉപയോഗത്തിനുവേണ്ടി മാത്രമേ കൃഷി ചെയ്യാന്‍ പാടുള്ളൂ. കേരളത്തിലെ മലയോര മേഖലകളില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഭൂരിപക്ഷവും സ്വന്തമോ, പ്രാദേശികമായ ആവശ്യത്തിനോ അല്ല കൃഷി ചെയ്യുന്നത്. അപ്പോള്‍ ഈ കാര്യം പറഞ്ഞു നിലവിലുള്ള കൃഷികള്‍ നിരോധിക്കപെടാന്‍ സാധ്യതയുണ്ട്. ഏതൊക്കെ കൃഷികള്‍ എങ്ങനെയൊക്കെ നിയന്ത്രിക്കണം അല്ലെങ്കില്‍ നിരോധിക്കണം എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  മുഖ്യ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കും.

 സംസ്ഥാന സര്‍ക്കാരിന്റെ ചുമതലപ്പെട്ട അധികാരിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ റവന്യൂ ഭൂമിയില്‍ നിന്നോ സ്വകാര്യ കൈവശ സ്ഥലത്തു നിന്നോ യാതൊരു മരംമുറിയും പാടില്ല. നിലവില്‍ ചന്ദനം, ഈട്ടി, തേക്ക് മുതലായ ചുരുങ്ങിയ മരങ്ങള്‍ക്കു മാത്രമേ പാസ് എടുക്കേണ്ടതുള്ളൂ. ഇത് കര്‍ഷകരുടെ ഭൂമിയിലെ എല്ലാ മരങ്ങള്‍ക്കും ബാധകമാകും എന്ന് വളരെ വ്യക്തമാണ്.

സ്വന്തം പറമ്പിലെ റബറും തെങ്ങും അടക്കം മുറിച്ചു മാറ്റി മറ്റു കൃഷികള്‍ ചെയ്യുന്നതിന് പോലും ഫോറെസ്റ്റുകാരുടെ അനുവാദം വാങ്ങേണ്ടി വരും. എന്നുവച്ചാല്‍ കൈക്കൂലി വാങ്ങാന്‍ ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു അവസരം കൂടി കൈവന്നിരിക്കുന്നു. ഇത് കര്‍ഷകരെ രക്ഷിക്കാനാണോ അതോ ശിക്ഷിക്കാനാണോ?

 കിണറുകള്‍ കുഴല്‍ കിണറുകള്‍ എന്നിവ കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് അധികാരികളുടെ കര്‍ശന മേല്‍നോട്ടത്തില്‍ നിയന്ത്രണ വിധേയമായിരിക്കും. കൃഷിക്ക് മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പറ്റൂ എന്ന് പറഞ്ഞു സ്വന്തം വീട്ടാവശ്യത്തിന് പോലും വെള്ളം എടുക്കുന്നത് ഫോറെസ്റ്റുകാര്‍ തടഞ്ഞാല്‍ സാദാരണക്കാര്‍ എങ്ങനെ ജീവിക്കും?

 നിലവിലുള്ള വനം നിയമങ്ങള്‍ ബാധകമായിരിക്കും. കേരള വനംവകുപ്പ് അഡ്മിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട് 2018 പ്രകാരം 36 നിയമങ്ങളും ചട്ടങ്ങളുമാണ് കേരള വനം വകുപ്പ് നടപ്പിലാക്കുന്നത്. ഈ നിയമങ്ങളില്‍ ഏതു വേണമെങ്കിലും അവിടുത്തെ ജനങ്ങള്‍ക്കെതിരെ എടുത്തു പ്രയോഗിക്കാന്‍ ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ പ്രസ്തുത ബഫര്‍ സോണ്‍ പ്രദേശത്തു പ്രയോഗികകമായി വനത്തിനു സമാനമായ നിയന്ത്രണങ്ങള്‍ എല്ലാക്കാര്യങ്ങള്‍ക്കും വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (11 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends