Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

'അവളുടെ പ്രശ്നങ്ങൾക്ക് അവൾ തന്നെ പരിഹാരം കണ്ടെത്തും എന്ന് പലരും വിചാരിക്കുന്നത് കൊണ്ടാണ് ആരോടും ഒന്നും പറയാതെ പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. ഒരു തരത്തിൽ നമ്മളും ഇത്തരം മരണങ്ങൾക്ക് പരോക്ഷമായെങ്കിലും ഉത്തരവാദി ആണ് . മാറി ചിന്തിക്കേണ്ടതും അവരുടെ കൂടെ നിൽക്കേണ്ടതും നമ്മളാണ്...' വൈറലായി കുറിപ്പ്

27 DECEMBER 2022 02:33 PM IST
മലയാളി വാര്‍ത്ത

അവിഹിത ആരോപണങ്ങൾകൊണ്ട് ഒരു സ്ത്രീയെ കരിവാരിത്തേയ്ക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളതെന്ന് പറയുകയാണ് അഞ്ജലി ചന്ദ്രൻ. ഗാർഹിക പീഡനങ്ങളിൽ അവിഹിത ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് പലപ്പോഴും പുറംലോകം അറിയുക പോലുമില്ലെന്ന് അഞ്ജലി കുറിക്കുകയുണ്ടായി.

‘വിവാഹം കഴിച്ച ഉടൻ ഭർത്താവ് തന്റെ ഭാര്യ തന്നോട് മാത്രമേ മിണ്ടാവൂ എന്ന നിലപാട് കാണിക്കുമ്പോൾ പലപ്പോഴും എന്തൊരു കരുതലാണ് എന്റെ ചേട്ടന് എന്ന് കരുതി സ്ത്രീകൾ മിണ്ടാതെ ഇരിക്കും. മുന്നോട്ട് പോവും തോറും സ്വന്തം സഹോദരനോട് മിണ്ടുന്നത് വരെ വിലക്കാനും, പോവുന്ന വഴികളിൽ ഒക്കെ സിസിടിവി ക്യാമറ പോലെ പിന്തുടരാനും തുടങ്ങുമ്പോൾ ആണ് താലി ഒരു അഴിയാക്കുരുക്ക് ആയി മാറിയത് സ്ത്രീകൾ അറിയുക.’– അഞ്ജലി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു സ്ത്രീയെ എളുപ്പം തകർക്കാൻ ഉള്ള വഴികളിൽ നമ്മളുടെ ആളുകൾ കണക്കാക്കുന്ന ഒന്നാണ് അവിഹിത ബന്ധം ആരോപിച്ച് അവളെ മാനസികമായി പീഡിപ്പിക്കുക എന്നത്. സ്വന്തം ഭർത്താവിന്റെ അടുത്ത് നിന്ന് അവിഹിതബന്ധ ആരോപണം വഴി മാനസികവും ശാരീരികവുമായ പീഡനം സഹിക്കാൻ വയ്യാതെ തിരുവനന്തപുരം സ്വദേശി ശരണ്യ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനങ്ങളിൽ അവിഹിത ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് പലപ്പോഴും പുറംലോകം അറിയാറില്ല. തങ്ങളെ കുറിച്ച് മറ്റുള്ളവർ എന്ത് കരുതും എന്ന പേടിയിൽ പലപ്പോഴും സ്ത്രീകൾ ഇത്തരം അവസ്ഥകളെ കുറിച്ച് പുറത്ത് പറയാൻ മടിക്കും.

ചില ആളുകൾക്ക് തങ്ങളുടെ പങ്കാളി ആരോടെങ്കിലും ഇടപഴകിയാൽ അത് സംശയത്തിന് ഇടനൽകും. വിവാഹം കഴിച്ച ഉടൻ ഭർത്താവ് തന്റെ ഭാര്യ തന്നോട് മാത്രമേ മിണ്ടാവൂ എന്ന നിലപാട് കാണിക്കുമ്പോൾ പലപ്പോഴും എന്തൊരു കരുതലാണ് എൻ്റെ ചേട്ടന് എന്ന് കരുതി സ്ത്രീകൾ മിണ്ടാതെ ഇരിക്കും. മുന്നോട്ട് പോവും തോറും സ്വന്തം സഹോദരനോട് മിണ്ടുന്നത് വരെ വിലക്കാനും, പോവുന്ന വഴികളിൽ ഒക്കെ സിസിടിവി ക്യാമറ പോലെ പിന്തുടരാനും തുടങ്ങുമ്പോൾ ആണ് താലി ഒരു അഴിയാക്കുരുക്ക് ആയി മാറിയത് സ്ത്രീകൾ അറിയുക.

കോളജിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു കഴിയുമ്പോൾ ദയവു ചെയ്ത് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്യരുത് , ഭർത്താവിന് അത് ഇഷ്ടമല്ല എന്ന് പറയാറുണ്ട്. ഇതേ ഭർത്താവിന് തനിക്ക് ഇഷ്ടമുള്ള ആളുകളോട് ഏത് രാത്രിയിലും സംസാരിക്കാനും ഇഷ്ടമുള്ള ആളുകളെ കാണാനും ഉള്ള സ്വാതന്ത്ര്യം നൽകിയില്ല എങ്കിൽ ഭാര്യയെ പരസ്യമായും രഹസ്യമായും ഉപദേശിക്കാൻ അവന്റെ പ്രിയപ്പെട്ടവർ അവളെ സമീപിക്കും എന്നത് മറ്റൊരു കഥ. ജോലിക്ക് പോവുമ്പോൾ ഭാര്യയെ പൂട്ടിയിട്ട് പോവുന്നത് മുതൽ അവളുടെ ഫോൺ ഹിസ്റ്ററി പരിശോധിക്കുന്നത് വരെ ചെയ്യുന്ന ആളുകൾ ഉണ്ട് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരെ ചേർത്ത് ഭാവനയിൽ കഥകൾ മെനഞ്ഞ് ഭാര്യയെ കൊല്ലാക്കൊല ചെയ്യുന്ന മറ്റൊരു വിഭാഗം വേറെ.

ചിലയിടങ്ങളിൽ ഭർത്താവിനെക്കാളും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക വീട്ടുകാർ ആവും. വളരെ മിടുക്കി ആയി ആളുകളോട് ഇടപഴകുന്ന ചില പെൺകുട്ടികൾ അടുത്ത വീട്ടുകാരോട് പോലും ബന്ധം പുലർത്താത്ത വീടുകളിൽ എത്തിപെട്ടാൽ നരക ജീവിതം ആവും അവരെ അവിടെ കാത്തിരിക്കുക. അവളുടെ ബന്ധുക്കളുടെ വിവാഹത്തിന് അവളെ എസ്കോർട്ട് ചെയ്യുന്ന ഭർതൃവീട്ടുകാർ അവിടെ ആളുകളോട് മിണ്ടിയതിനും ചിരിച്ചതിനും വരെ വിചാരണ ചെയ്യാറുണ്ട് . അവളെ തേടി വരുന്ന സുഹൃത്തുക്കളുടെ അല്ലെങ്കിൽ ബന്ധുക്കളുടെ ഫോൺ വിളി തീരുന്ന വരെ ഒന്നുമറിയാത്ത പോലെ ചുറ്റി പറ്റി നിൽക്കുന്നവർ ഉണ്ട്. ഈ കാരണത്താൽ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ പോലും ബുദ്ധിമുട്ട് ഉള്ള പെൺകുട്ടികളുണ്ട്.

ഭർത്താവിൻ്റെ ഉള്ളിൽ സംശയത്തിൻ്റെ വിത്ത് പാകാൻ വേണ്ടി മിനക്കെടുന്ന വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചില സ്ഥലത്ത് എങ്കിലും ഉണ്ടാവാറുണ്ട്. മദ്യം അകത്ത് ചെന്നാൽ ഭാര്യയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞത് കേട്ട് , ഭാര്യയെ തല്ലിച്ചതച്ചു ഒരു പരുവം ആക്കുന്ന ആളുകളും നമുക്ക് ചുറ്റിലും ഉണ്ട്. ഇതിൽ ആറക്ക ശമ്പളം വാങ്ങുന്നവർ തൊട്ട് ദിവസക്കൂലിക്കാർ വരെ കാണും. പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെ ഓർത്തും തിരികെ ചെന്ന് വീട്ടുകാർക്ക് ബാധ്യത ആവുന്നതും പേടിച്ച് ഈ ക്രൂര പീഡനങ്ങളെ കുറിച്ച് പുറത്ത് പറയാത്ത ആളുകൾ ഉണ്ട്. തങ്ങളുടെ കുടുംബത്തിൻ്റെ സ്റ്റാറ്റസ് കാത്ത് സൂക്ഷിക്കാൻ സ്ത്രീകളെ ആണല്ലോ സമൂഹം ചുമതലപ്പെടുത്തിരിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ സമയം മുതൽ സ്വന്തം മകൾക്കോ സഹോദരിയ്ക്കോ തൻ്റെ പ്രിയപ്പെട്ടവരെ വിളിക്കാനോ വന്നു കാണാനോ അവർ നിൽക്കുന്ന സ്ഥലത്ത് അവരെ ചെന്ന് കാണുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നു എന്ന് മനസ്സിലാക്കിയാൽ ഉടൻ തന്നെ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. അവളുടെ പ്രശ്നങ്ങൾക്ക് അവൾ തന്നെ പരിഹാരം കണ്ടെത്തും എന്ന് പലരും വിചാരിക്കുന്നത് കൊണ്ടാണ് ആരോടും ഒന്നും പറയാതെ പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. ഒരു തരത്തിൽ നമ്മളും ഇത്തരം മരണങ്ങൾക്ക് പരോക്ഷമായെങ്കിലും ഉത്തരവാദി ആണ് . മാറി ചിന്തിക്കേണ്ടതും അവരുടെ കൂടെ നിൽക്കേണ്ടതും നമ്മളാണ്.
അഞ്ജലി ചന്ദ്രൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (11 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends