വാഹനത്തെ മറികടന്ന് പോയതിൽ പ്രകോപനം, എം.എം മണി എംഎല്‍എയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്, ഉടന്‍ അറസ്റ്റു ചെയ്‌തേക്കും

എം എം മണി എം എൽ എയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചതായി പരാതി. രാജാക്കാടിന് സമീപത്ത് വച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം വിളിച്ചത്. സംഭവത്തെ തുടർന്ന് എം.എല്‍.എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും എന്നാണ് സൂചന.
എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം. എം എൽ എയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുൺ തന്‍റെ ജീപ്പ് എം എം മണിയുടെ വാഹനത്തിന് കുറുകെ നിർത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്.
https://www.facebook.com/Malayalivartha






















