ആലപ്പുഴയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ചു; യുവാവിന് നാട്ടുകാരുടെ മർദ്ദനം; ഫോണിൽ നഗ്നവീഡിയോകൾ; സിപിഎംകാരനെതിരെ പാർട്ടി അന്വേഷണം

ആലപ്പുഴയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ച സിപിഎംകാരനെ പിടികൂടി. ഇതോടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി. മാത്രമല്ല ആരോപണ വിധേയൻ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ്. സംഭവത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ മഹീന്ദ്രൻ, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അതേസമയം ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരെ നേരത്തെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വിമർശനമുയർന്നിരുന്നു. എന്നാൽ അതെല്ലാം മറികടന്നാണ് ഏരിയാ കമ്മിറ്റിയിലെത്തിയതെന്നാണ് റിപ്പോർട്ട്. നേരത്തെ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഈ ഏരിയാ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റിരുന്നു. ഇതിനിടെയാണ് മൊബൈൽ ഫോൺ തെറിച്ചുപോയത്.
ഇതോടെ പെണ്‍കുട്ടിയുടെ ചിത്രം പകർത്തിയോ എന്നറിയാൻ പിടികൂടിയവർ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടത്. ഇതോടെ 34ഓളം സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നതായി പിടികൂടിയവർ പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതി നൽകാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിക്കുകയും, അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















