കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്: നിസാര പരിക്കുകളോടെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ, പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു...

ഒഴുക്കില്‍പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട പാലക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെ ആണ് തൂത്തുക്കുടി സ്വദേശി വിജയ്കുമാര്‍ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഴയ കുറ്റാലത്തായിരുന്നു സംഭവം. ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.
തുടര്‍ന്ന് കുട്ടികള്‍ കുളിക്കാറുള്ള സ്ഥലത്ത് പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കുളിക്കാനിറങ്ങി. ഇതിനിടെ ശക്തമായ നീരൊഴുക്കുണ്ടാവുകയും കുട്ടി ഒഴുക്കില്‍പ്പെട്ട് താഴ്ചയിലേക്ക് ഒലിച്ചുപോവുകയുമായിരുന്നു. പാറയില്‍ പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴുതി താഴേക്ക് ഒഴുകി. ഇതു കാണാനിടയായ വിജയകുമാര്‍ സ്വന്തം ജീവന്‍പോലും പണയം വച്ച് കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ള വെള്ളത്തിലേക്കിറങ്ങിയാണ് വിജയകുമാര്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെങ്കാശി, കുറ്റാലം ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേ തുടര്‍ന്നാണ് ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടത്.
പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകൾ ഹരിണി(4) ആണ് ഒഴിക്കൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ കുട്ടികൾക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് കുട്ടികളേയും ആക്കിയിട്ട് ഭർത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേക്കു പോയി. കുട്ടികൾ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേക്ക് എത്തിപ്പെട്ടു. ഇവിടെനിന്നും കാൽവഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാൽ ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടി ഒഴുകുന്നതു കണ്ട് കുളിക്കാനെത്തിയവർ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാർ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിച്ചു. മുഖത്ത് ചെറിയ പരുക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി ആശപത്രിയിൽ നിന്നും വിട്ടെങ്കിലും, കുട്ടി ഭയം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു.
നല്ല ഒഴുക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്നാട് പൊലീസിന്റെ അറിയിപ്പ് ഉള്ളതാണ്. ഒഴുക്ക് കൂടുതലായി ഉള്ളപ്പോൾ രക്ഷകർത്താക്കൾക്കൊപ്പം മാത്രമേ കുട്ടികളെയും കുളിക്കാൻ അനുവദിക്കാറുള്ളൂ. അതേസമയം, ആഴം കുറഞ്ഞ സ്ഥലമെന്നു കരുതിയാണ് ഹരിണിയെ ഇവിടെ കുളിക്കാൻ വിട്ടതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം.
കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് തെങ്കാശി ജില്ലയിലെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവിടങ്ങള്‍. പൊതുവെ അപകടരഹിതമായ ഇവിടെ ഒഴുക്കില്‍പ്പെടുന്നത് നിത്യ സംഭവമാണ്. പഴയ കുറ്റാലത്ത് ആണ് ഒഴുക്കില്‍പ്പെടാന്‍ സാധ്യതയുള്ള സ്ഥലം. സാഹസിക കുളികളില്‍ ഏര്‍പ്പെട്ടാല്‍ അപകടം ഉറപ്പാണ്. വഴുക്കലുള്ള പാറയാണ് ഈ ഭാഗങ്ങളിലുള്ളത്.
https://www.facebook.com/Malayalivartha
























