ആലപ്പുഴയിൽ പടക്ക സംഭരണശാലയിലെ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴയിൽ പടക്ക സംഭരണശാലയിലെ തീപിടുത്തമുണ്ടായ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴയിൽ പള്ളിപ്പാട് പടക്ക സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാടാലയ്ക്കല്‍ നൗഷാദ് (47) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പള്ളിപ്പാട് എട്ടാം വാര്‍ഡ് മുട്ടം നാടാലയ്ക്കല്‍ ഷംസുദ്ദീന്റെ വീടിന് സമീപം ലൈസന്‍സില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.
ഈ മാസം 10 നായിരുന്നു സംഭവം ഉണ്ടായത്. ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ പിതാവ് ഷംസുദ്ദീന്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha
























