Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ലാത്തി ചാർജ്ജ് നടത്തി ഗർഭിണിയുടെ ഗർഭം അലസിപ്പിച്ച പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല തടസ്സം പിടിക്കുകയും സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുകയും ചെയ്ത ക്ഷേത്ര ഭാരവാഹികൾക്കെതിരെ ഇപ്പൊൾ ക്രിമിനൽ കേസ് എടുത്തിരിക്കുന്നു; എത്ര മനോഹരമായ ആചാരം അല്ലേ? തുറന്നടിച്ച് സന്ദീപ് വാചസ്പതി

30 DECEMBER 2022 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ച് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയിരുന്നു. പോലീസിന്റെ ഈ അക്രമണത്തിനെതിരെയുംസിപിഎമ്മിനെതിരെയും വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. സിപിഎം നേതാക്കൾ എങ്ങനെയാണ് ഇന്നാട്ടിലെ ഹൈന്ദവ വിശ്വാസികളെ വഞ്ചിക്കുന്നത് എന്ന് മനസ്സിലാക്കാൻ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ മാത്രം മനസിലാക്കിയാൽ മതി എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. . അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

സിപിഎം നേതാക്കൾ എങ്ങനെയാണ് ഇന്നാട്ടിലെ ഹൈന്ദവ വിശ്വാസികളെ (ബിജെപിക്കാരെ അല്ല) വഞ്ചിക്കുന്നത് എന്ന് മനസ്സിലാക്കാൻ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ മാത്രം മനസിലാക്കിയാൽ മതി. ഉlത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പൊലീസ് നടത്തിയ തേർവാഴ്ച നാട്ടിൽ മതേതരത്വവും സമാധാനവും പുലരണം എന്നാഗ്രഹിക്കുന്ന ഏതൊരു മനുഷ്യനെയും വേദനിപ്പിച്ച സംഭവമായിരുന്നു. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന സ്ഥലം എം.എൽ.എ പി.പി ചിത്തരഞ്ജൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധ പരിപാടികൾ ഉപേക്ഷിച്ചത്.

ലാത്തി ചാർജ്ജ് നടത്തി ഗർഭിണിയുടെ ഗർഭം അലസിപ്പിച്ച പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല തടസ്സം പിടിക്കുകയും സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുകയും ചെയ്ത ക്ഷേത്ര ഭാരവാഹികൾക്കെതിരെ ഇപ്പൊൾ ക്രിമിനൽ കേസ് എടുത്തിരിക്കുന്നു. എത്ര മനോഹരമായ ആചാരം അല്ലേ. Kerala Police ൻ്റെ തലയിൽ ഒരു പൊൻ തൂവലും District Collector Alappuzha കളക്ടർ മാമൻ കൃഷ്ണ തേജയ്ക്ക് കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഒരു മാതൃകയും കൂടിയായി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് അഭിമാനിക്കാം. ലാത്തി കൊണ്ട് ഗർഭം അലസിപ്പിച്ച സഹപ്രവർത്തകരെ ഓർത്ത്. എം. എൽ. എക്ക് ആശ്വസിക്കാം സ്വന്തം സഖാക്കളെ വഞ്ചിച്ചും പാർട്ടി നയം ഉയർത്തി പിടിച്ചതിന്.

പൊലീസ് തല്ലിച്ചതച്ച ക്ഷേത്ര ഭാരവാഹികളിൽ പലരും സിപിഎമ്മുകാരായിരുന്നു. ഗർഭം അലസിയത് സിപിഎം നേതാവിൻ്റെ ബന്ധുവിൻ്റേതാണ്. എന്നിട്ടും പൊലീസിനെതിരെ നടപടി ഉണ്ടായില്ല. കാരണം ഒന്നേയുള്ളൂ അവരെല്ലാം ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും ആണ്. അവർക്കൊന്നും ഈ പാർട്ടിയിൽ പരിഗണന ഉണ്ടാവില്ല. എന്നാൽ ക്ഷേത്ര ഭാരവാഹികളുടെ നിലപാടാണ് ഏറെ വേദനിപ്പിക്കുന്നത്. സിപിഎമ്മിൻ്റെ വഞ്ചന മനസ്സിലാക്കാം. പക്ഷേ ക്ഷേത്ര ഭാരവാഹികൾ പാർട്ടിക്കൊപ്പം ചേർന്ന് ഭക്തരെ വഞ്ചിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കിടങ്ങാംപറമ്പ് ക്ഷേത്ര കമ്മിറ്റി സിപിഎമ്മിൻ്റെ വർഗ്ഗ ബഹുജന സംഘടനയായി അധഃപതിച്ചോ എന്ന് ഭാരവാഹികൾ വ്യക്തമാക്കണം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്..

അതേസമയം ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ചാണ് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയത്. ഗർഭിണി അടക്കം 25 ഓളം ഭക്തരെ തല്ലിച്ചതച്ചു. നിരവധി സ്ത്രീകൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് ഒരു ചെറുപ്പക്കാരനെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിച്ചു. അവിടെ നടന്ന കിരാത നടപടിയുടെ ഉത്തരവാദിത്വം എസ്.ഐയുടെ തോളിൽ വെച്ച് തല ഊരാനാണ് ജില്ലാ ഭരണകൂടം ഇപ്പൊൾ ശ്രമിച്ചത്.നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങാംപറമ്പ് ക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ദേവ സന്നിധിയിൽ പൊലീസ് കയറുന്നത്. ക്ഷേത്ര ഭാരവാഹികളുടെ ഉന്നതമായ സാംസ്കാരിക ചിന്തയും സൗമനസ്യവും കൊണ്ടാണ് വൻ സംഘർഷം ഒഴിവായത് എന്ന കാര്യം നേരത്തെ സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (29 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (49 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (55 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends