സ്വന്തം പാർട്ടി പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാൽ സിപിഎമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ; അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ്-സിപിഎം ബന്ധത്തിൻ്റെ തെളിവാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ്-സിപിഎം ബന്ധത്തിൻ്റെ തെളിവാണ് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സ്വന്തം പാർട്ടി പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാൽ സിപിഎമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിലും എൽഡിഎഫും യൂഡിഎഫും ഒന്നിച്ചാണ്. ലീഗ് യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്. ഇനി പരസ്യമായി എൽഡിഎഫിലേക്ക് പോവുകയാണ് ലീഗിൻ്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാരിനുള്ളതെന്നും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയിഡിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടിയുണ്ടായില്ലെങ്കിൽ കേരളം ഒരു കുരുതികളമായി മാറുമായിരുന്നു. ഹിന്ദുക്കളെയും ക്രൈസ്തവരെയും വംശഹത്യ ചെയ്യാനായിരുന്നു പോപ്പുലർ ഫ്രണ്ട് പദ്ധതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























