വിവാഹ സൽക്കാരത്തിലെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി കള്ളൻ മുങ്ങി: വരനും ബന്ധുക്കളുമടക്കം നടത്തിയ തെരച്ചിലിൽ കണ്ടത് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടി ആൾപാർപ്പില്ലാത്ത വീടിനടുത്ത് വച്ച് കുത്തിത്തുറന്ന നിലയിൽ:- പാർട്ടിയിൽ പങ്കെടുത്തത് നിരവധി പേർ:- വൻ തുക പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നെന്ന് വരന്റെ കുടുംബം....

കല്യാണവീട്ടിൽ വരന് നൽകിയ സമ്മാനത്തുക അടിച്ചുമാറ്റി മുങ്ങി കള്ളൻ. മുചുകുന്ന് കിള്ളവയലിലെ ജയേഷിന്റെ വിവാഹത്തിന് മുമ്പാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്.
വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാര്‍ട്ടിയില്‍ നിരവധി പേര്‍ വന്നിരുന്നു. അതിനാല്‍ തന്നെ നഷ്ടപ്പെട്ട പെട്ടിയില്‍ വലിയ തുക ഉണ്ട് എന്നാണ് അനുമാനം. എത്ര രൂപയാണ് പോയത് എന്ന് കൃത്യമായ വിവരം ഇല്ല. വിവാഹ ദിവസമായ ഇന്നും ഒരുപാട് പേര്‍ വരാനുള്ളതിനാല്‍ പെട്ടി വീട്ടുമുറ്റത്ത് തന്നെയാണ് വച്ചിരുന്നത്. ഇത്തരമൊരു മോഷണം കേട്ടുകേള്‍വിയില്ലാത്തതിനാല്‍ ആരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല.
രാത്രി കരോക്കെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി കള്ളൻ കടന്നുകളഞ്ഞുവെന്നാണു സംശയം. അർധ രാത്രിയിൽ പണപ്പെട്ടി കാണാനില്ലാത്തത് ശ്രദ്ധയിൽ പെട്ട ജയേഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞു. തുടർന്ന് വീട്ടിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും പണപ്പെട്ടി കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ ആൾപാർപ്പില്ലാത്ത വീടിനടുത്ത് നിന്ന് പണപ്പെട്ടി കുത്തിതുറന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു.
കവറിലെ പണം മോഷ്ടാവെടുത്ത് ബാക്കി കവറുകൾ സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. കുറച്ചു പണം അടങ്ങുന്ന കവർ പെട്ടിക്ക് സമീപം കള്ളൻ വയ്ക്കുകയും ചെയ്തു. കൊയിലാണ്ടി പൊലീസ് ഇൻസ്പക്ടർ എം.എൻ.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹം ഇന്നലെ ആയിഞ്ചേരിയിലെ വധൂഗൃഹത്തിൽ വച്ച് നടന്നു.
https://www.facebook.com/Malayalivartha
























