ഇനി മകരവിളക്കുത്സവത്തിരക്കിലേക്ക്...മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു.. തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു...

മണ്ഡലകാലം കഴിഞ്ഞു. എരുമേലി ഇനി മകരവിളക്കുത്സവത്തിരക്കിലേക്ക്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകി. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചു.ഭക്തർ പതിനെട്ടാംപടി കയറി തുടങ്ങി.ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല.
മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നുമണിക്ക് നിർമാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളൽ. തിരുവാഭരണ ഘോഷയാത്ര 12-ാം തിയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.അതേസമയംമണ്ഡലകാലത്തെ പ്രശ്‌നങ്ങൾ വിലയിരുത്താനോ, മകരവിളക്ക് കാലത്ത് ഏർപ്പെടുത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് പ്രാദേശികതലത്തിൽ മീറ്റിങ്ങുകൾ വിളിക്കാൻ ഗ്രാമപ്പഞ്ചായത്തോ, മറ്റ് ജനപ്രതിനിധികളോ, വകുപ്പുകളോ തയ്യാറായില്ലെന്ന് ആക്ഷേപം.
മണ്ഡലകാലത്തെ അപേക്ഷിച്ച് മകരവിളക്ക് ഉത്സവം തുടങ്ങുമ്പോൾ മുതൽ എരുമേലിയിൽ ഭക്തജന തിരക്കാകും. ഇത്രയധികം ഭക്തരെയും അവരുടെ വാഹനങ്ങളെയും ഉൽക്കൊള്ളാനുള്ള ശേഷി ജനവാസ മേഖലയായ എരുമേലിക്കില്ല.
ശബരിമല തീർഥാടനം എരുമേലിയിൽ പലർക്കും കച്ചവട കാലമാകുമ്പോൾ നാട്ടുകാർ വെളിയിൽ ഇറങ്ങാനാവാതെ, റോഡിലൂടെ നടക്കാനാവാതെ വിഷമിക്കുകയാണ്. ഭക്തരുടെ വാഹനങ്ങളെല്ലാം എരുമേലി ടൗണിലൂടെ പോകണമെന്ന പോലീസിന്റെ നിലപാടാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha


























