സംസ്ഥാനത്ത് വീണ്ടും സ്വർണവേട്ട; കണ്ണൂരില്‍ 66 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

സംസ്ഥാനത്ത് വീണ്ടും സ്വർണവേട്ട. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 66 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
മാത്രമല്ല ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. മാത്രമല്ല സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1162 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.
അതേസമയം സ്വര്‍ണ്ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. കൂടാതെ ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്.
https://www.facebook.com/Malayalivartha


























