Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മേയറൂട്ടി രാജിക്കത്ത് എഴുതി? ഡി.ആര്‍. അനിൽ പടിക്ക് പുറത്ത്... മേയർക്ക് നേരെ കേന്ദ്രം ഏജൻസികൾ! ആകെ അങ്കലാപ്പിൽ പിണറായി.. ക്ലിഫ് ഹൗസിൽ ന്യൂ ഇയർ വെടിക്കെട്ട്...

30 DECEMBER 2022 09:59 PM IST
മലയാളി വാര്‍ത്ത

മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക് എത്തുകയാണ്. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി. ആർ. അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം. ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎം അറിയിച്ചു കഴിഞ്ഞു.

അനിലിന്റെ രാജിക്കായി സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ്‌ രാജി സംബന്ധിച്ച് സുപ്രധാന തീരുമാനം പുറത്ത് വന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്തിമ തീരുമാനം വന്നാല്‍ ഡി.ആര്‍ അനില്‍ ഉടൻ തന്നെ രാജിവെക്കും എന്ന സൂചന നൽകിയിരുന്നു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയർക്കെതിരെ അന്വേഷണം തുടരുമെന്നും തദ്ദേശ മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഇതോടെ, കോർപറേഷനു മുന്നിലെ സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് ധൃതി പിടിച്ച് ഈ നീക്കം നടത്തിയിരിക്കുന്നത്. നിലവില്‍ യു.ഡി.എഫും ബിജെപിയും തുടരുന്ന സമരത്തിന്റെ തീവ്രത കുറയ്ക്കുകയാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവെക്കാനുള്ള അനുമതി തേടിയത്. ഇനി അടുത്തതായി തെറിക്കുന്നത് മേയർ ആര്യാ രാജേന്ദ്രനാണ് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.

ആര്യാ രാജേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചതും ഈ രീതിയിലാണ്. കോർപറേഷനിലെ കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവും വിജിലൻസിന്റെ പ്രാഥമികാന്വേഷണവും നിലച്ചു. സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച കത്തിനെ കുറിച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ പാർട്ടി തല അന്വേഷണവും മരവിച്ച മട്ടാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരില്‍ സിബിഐ,

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് തടയിടുകയും ചെയ്തതോടെ കത്തിലെ നിജസ്ഥിതി അറിയാനുള്ള അന്വേഷണം ഏകദേശം നിലച്ച മട്ടാണ്. പക്ഷേ ഇതിൽ ക്രമക്കേട് എന്തെങ്കിലും ബോധ്യപ്പെട്ടാൻ കേന്ദ്ര ഏജൻസികൾ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഭരണപക്ഷത്തുള്ള പാർട്ടിയിലെ മേയറും കൂട്ടരും, അതിന് സർക്കാർ തന്നെ അറിവോടെ കൂട്ടുനിൽക്കുന്നു.

അങ്ങനെ നിവധി ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്ന് കേൾക്കുന്നുണ്ട്. ഇതൊക്കെ ചർച്ച ചെയ്ത് തണുപ്പിക്കാൻ പാർട്ടി പെടാപാട് പെടുമ്പോൾ കേന്ദ്രം മറുഭാ​ഗത്ത് സർക്കാരിനേയും മൊത്തത്തിൽ അഴിമതി ആരോപണങ്ങളിൽ പൂട്ടാനുളള തന്ത്രം മെനയുകയാണ്. കോർപ്പറേഷൻ വിവാദത്തിൽ സമിതി അംഗങ്ങളുടെ പേരുകൾ പോലും പുറത്തുവിട്ടിട്ടില്ല.

മേയറുടെ വിവാദക്കത്തു പ്രകാരം കോർപറേഷനിൽ നിയമനം നടക്കാത്തതിനാൽ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അന്വേഷണ പരിധിയിൽ ഇതു വരില്ലെന്നും പൊലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടയ്ക്ക് അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുകയായിരുന്നു.

ഇതിനോടകം തന്നെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതു കൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ച വിവരം പുറത്തു വാരതിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാരോപിച്ച് കോർപറേഷനിലെ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കി കേസ് റഫർ ചെയ്യുമെന്ന സൂചന ലഭിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കരുതെന്ന് പാർട്ടി ആര്യക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അഴിമതിയിലും വിവാദങ്ങളിലും കുപ്രസിദ്ധയാണ് മേയർ ആര്യാ രാജേന്ദ്രൻ. ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ എന്ന പേരിൽ സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ രാജേന്ദ്രൻ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ഏറ്റെടുത്തതു മുതൽ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്.

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വഴിവിട്ട നീക്കം. കൂടാതെ നിരവധി വിഷയങ്ങൾ പ്രതിപക്ഷം എടുത്ത് കാട്ടുന്നുണ്ട്.

തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടൽ മാസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയത്.

ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയും ചെയ്തു. ഹോട്ടലുടമ തലസ്ഥാനത്ത് സജീവമായ സിപിഎം നേതാവാണ് എന്ന ആക്ഷേപവും ഉയ.ർന്നിരുന്നു.

ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ച് എടുക്കാൻ നിർബന്ധിതയാവുകയായിരുന്നു.

ഇതിന് പിന്നാലെ, മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

കൊറോണാ പ്രതിസന്ധി കാലഘട്ടത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. എന്നാൽ, പൊങ്കാലയ്‌ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്.

അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്. ആര്യക്കെതിരെയുള്ള വിവാദങ്ങൾ അവസാനിച്ച സാഹചര്യത്തിൽ അവർ രക്ഷപ്പെടും.

അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മേയറുടെയും സിപിഎമ്മിന്റെയും സർക്കാരിന്റെയും അഴിമതി കഥകൾ ഓരോന്നായി പുറത്തു വരുമ്പോൾ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്. കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ടി കേഡർമാരെ നിയമിക്കുന്നത് പതിവാണെന്ന് കേന്ദ്ര സർക്കാരിന് അറിയാം.

അതേസമയം, ഡി.ആര്‍. അനിൽ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അത് അം​ഗീകരിച്ചാൽ ഒരുവിധം കാര്യങ്ങൾ ഒന്ന് തണുപ്പിക്കാൻ സാധിക്കും എന്ന് സിപിഎം വിലയിരുത്തി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സിപിഎമ്മിന്റെ അന്വേഷണത്തിലൂടെയുള്ള വിലയിരുത്തല്‍.

മേയറുടെ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനും വിജിലൻസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന് ആരോപണവിധേയരുടെ മൊബൈൽ ഫോണും കംപ്യൂട്ടറുകളും പിടിച്ചെടുത്ത് ഫൊറൻസിക് ലാബിൽ പരിശോധിക്കാൻ അധികാരമുണ്ട്. എന്നാൽ, ഉന്നത ഇടപെടൽമൂലം അവർ ഇതിനു തയാറായിട്ടില്ല.

വിവാദത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിജിലൻസിന്റെ വാദം. കേസ് റജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം അവസാനിപ്പിക്കാനാണു നീക്കം. കത്ത് എഴുതിയിട്ടില്ലെന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചിരുന്നു. കത്തിടപാടില്‍ സാമ്പത്തിക കുറ്റകൃത്യമില്ലെന്നും അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നും പറഞ്ഞാണ് വിജിലന്‍സ് കൈകഴുകിയത്.

ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് സിബിഐ, ഓംബുഡ്സ്മാൻ അന്വേഷണം സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് കേസെടുത്ത് ഒരു മാസമായെങ്കിലും മേയറുടെയും ഓഫിസിലെ ജീവനക്കാരുടെയും മൊഴിയെടുത്ത് കത്ത് വ്യാജമെന്ന നിഗമനത്തിന് കളമൊരുക്കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കത്ത് പ്രചരിച്ച വാട്സാപ് ഗ്രൂപ്പിനെക്കുറിച്ചും അന്വേഷിച്ചില്ല.

കത്ത് സ്വീകരിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറിയുടെയോ സമാനമായ മറ്റൊരു കത്തെഴുതിയെന്ന് സമ്മതിച്ച സിപിഎം കൗണ്‍സിലർ ഡി.ആർ.അനിലിനെ വേണ്ടത്ര പരിഗണിച്ചിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോ‍യെന്നു തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഇതു വരികയുള്ളൂ. എങ്കിലേ അന്വേഷണം നിലനിൽക്കുകയു‍ള്ളൂ എന്നും റിപ്പോർട്ടിലുണ്ട് എന്നറിയുന്നു.

ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിലെ അതേ വിവരങ്ങളാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഉള്ളത്. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നടക്കുകയാണ്.മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിച്ചതെങ്കിലും അ‍തേക്കുറിച്ച് അന്വേഷണം നടന്നില്ല.

ക്രൈംബ്രാഞ്ചിന്റെ തുടര‍ന്വേഷണവും ഇഴയുകയാണ്. കത്തിന്റെ ഉറവി‍ടമോ കത്തു തയാറാക്കിയവ‍രെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കൽ മാത്രമാണ് തുടരുന്നത്. കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാ‍നായില്ലെങ്കിൽ ക്രൈംബ്രാഞ്ച് അ‍ന്വേഷണവും എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവരും.

താൽക്കാലിക നിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ട് കത്തു നൽകിയതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുകിക്കയറ്റിയെന്നും ആരോപിച്ച് കോർപറേഷനിലെ കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ ഉൾപ്പെടെയുള്ളവരാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. ആദ്യം നടപടിയെടുക്കാതി‍രുന്ന വിജിലൻസ്, ഹൈക്കോടതി നോട്ടിസ് ലഭിച്ചപ്പോഴാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, കത്ത് വിവാദത്തിൽ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്തിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായാണ് ഡി.ആർ.അനിൽ കത്തു നൽകിയത്. കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനിൽ മൊഴി നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (17 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (34 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (43 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (52 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (56 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends