Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

അനിലിനെ ചാവേറാക്കി മേയർ ആര്യ രക്ഷപെട്ടു? പിണറായി പോലീസ് ഒതുക്കി... വിജിലൻസും ക്രൈംബ്രാഞ്ചും കൈമലർത്തി

30 DECEMBER 2022 10:06 PM IST
മലയാളി വാര്‍ത്ത

ഡി.ആര്‍ അനില്‍ ഉടൻ തന്നെ രാജിവെക്കും എന്ന സൂചന നൽകിയിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയർക്കെതിരെ അന്വേഷണം തുടരുമെന്നും തദ്ദേശ മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഇതോടെ, കോർപറേഷനു മുന്നിലെ സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് ധൃതി പിടിച്ച് ഈ നീക്കം നടത്തിയിരിക്കുന്നത്. നിലവില്‍ യു.ഡി.എഫും ബിജെപിയും തുടരുന്ന സമരത്തിന്റെ തീവ്രത കുറയ്ക്കുകയാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവെക്കാനുള്ള അനുമതി തേടിയത്. ഇനി അടുത്തതായി തെറിക്കുന്നത് മേയർ ആര്യാ രാജേന്ദ്രനാണ് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.

ആര്യാ രാജേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചതും ഈ രീതിയിലാണ്. കോർപറേഷനിലെ കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവും വിജിലൻസിന്റെ പ്രാഥമികാന്വേഷണവും നിലച്ചു. സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച കത്തിനെ കുറിച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ പാർട്ടി തല അന്വേഷണവും മരവിച്ച മട്ടാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരില്‍ സിബിഐ,

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് തടയിടുകയും ചെയ്തതോടെ കത്തിലെ നിജസ്ഥിതി അറിയാനുള്ള അന്വേഷണം ഏകദേശം നിലച്ച മട്ടാണ്. പക്ഷേ ഇതിൽ ക്രമക്കേട് എന്തെങ്കിലും ബോധ്യപ്പെട്ടാൻ കേന്ദ്ര ഏജൻസികൾ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഭരണപക്ഷത്തുള്ള പാർട്ടിയിലെ മേയറും കൂട്ടരും, അതിന് സർക്കാർ തന്നെ അറിവോടെ കൂട്ടുനിൽക്കുന്നു.

അങ്ങനെ നിവധി ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്ന് കേൾക്കുന്നുണ്ട്. ഇതൊക്കെ ചർച്ച ചെയ്ത് തണുപ്പിക്കാൻ പാർട്ടി പെടാപാട് പെടുമ്പോൾ കേന്ദ്രം മറുഭാ​ഗത്ത് സർക്കാരിനേയും മൊത്തത്തിൽ അഴിമതി ആരോപണങ്ങളിൽ പൂട്ടാനുളള തന്ത്രം മെനയുകയാണ്. കോർപ്പറേഷൻ വിവാദത്തിൽ സമിതി അംഗങ്ങളുടെ പേരുകൾ പോലും പുറത്തുവിട്ടിട്ടില്ല.

മേയറുടെ വിവാദക്കത്തു പ്രകാരം കോർപറേഷനിൽ നിയമനം നടക്കാത്തതിനാൽ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അന്വേഷണ പരിധിയിൽ ഇതു വരില്ലെന്നും പൊലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടയ്ക്ക് അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുകയായിരുന്നു.

ഇതിനോടകം തന്നെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതു കൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ച വിവരം പുറത്തു വാരതിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാരോപിച്ച് കോർപറേഷനിലെ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കി കേസ് റഫർ ചെയ്യുമെന്ന സൂചന ലഭിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കരുതെന്ന് പാർട്ടി ആര്യക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (8 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (25 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (34 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (43 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (47 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends