Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

1 കോടിയുടെ ഓഹരി ഇപിയുടെ കുടുംബത്തിന്! ഏറ്റവും വലിയ ഓഹരിയുടമ ഇപിയുടെ ഭാര്യ

30 DECEMBER 2022 10:07 PM IST
മലയാളി വാര്‍ത്ത

വിവാദമായ വൈദീകം റിസോർട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്.

മകൻ പി.കെ.ജയ്സനു 10 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമാണുള്ളത്. രണ്ടു പേർക്കുമായി 9199 ഓഹരികളുണ്ട്. അയ്യായിരവും അതിൽ താഴെയുമാണ് മറ്റു നിക്ഷേപകരുടെ ഓഹരി. റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറകേ്ടഴ്സ് ചെയർപേഴ്സനും ഇന്ദിരയാണ്. റിസോർട്ടിൽ ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താൻ നേരത്തെ സി.ഇ.ഒ തയ്യാറായിരുന്നില്ല.

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലിച്ചുവെന്ന് വൈദേകം റിസോർട്ട് സി.ഇ.ഒ ആരോപിക്കുന്ന തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിനെയാണ്. പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്താണ് കൂടിയാണ് രമേഷ് കുമാർ. കോൺഗ്രസിലേയും ലീഗിലേയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും ഇയാൾക്ക് അടുപ്പമുണ്ട്.

മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ജയരാജൻ സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും കാട്ടിയെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദേകം റിസോർട്ടിനെതിരേ യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ്‌ നൽകിയ പരാതിയിൽ അന്വേഷണാനുമതി തേടി വിജിലൻസ്‌ ആഭ്യന്തര വകുപ്പിനു കത്ത്‌ നൽകി. കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള റിസോർട്ടിന് വേണ്ടി മന്ത്രിയായിരുന്ന ഇ. പി. ജയരാജൻ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണു പരാതി.

റിസോർട്ടിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് തദ്ദേശഭരണ മന്ത്രി, അഡീഷനൽ ചീഫ് സെക്രട്ടറി, കലക്ടർ എന്നിവർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്. മുൻ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി ആവശ്യമാണെന്ന അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഫയൽ ആഭ്യന്തര വകുപ്പിനു നൽകിയത്.

റിസോർട്ട്‌ നിർമാണത്തിനു നിയമം ലംഘിച്ച്‌ അനുമതി നൽകാൻ ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്‌ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. റിസോർട്ട്‌ നിർമാണത്തിനും നടത്തിപ്പിനും പാരിസ്‌ഥിതികാനുമതി വാങ്ങിയില്ല. റിസോർട്ട്‌ നിർമാണം, സാമ്പത്തിക സ്രോതസ്‌ എന്നിവ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇ.പിക്കെതിരെയല്ല, റിസോർട്ടിന് അനധികൃതമായി അനുമതി നൽകിയെന്ന നഗരസഭയ്ക്ക് എതിരായ പരാതിയിലാണ് വിജിലൻസ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2021 ഡിസംബർ 17 നാണ് ഇന്ദിര ചെയർപേഴ്സനായത്. ജില്ലാ സഹകരണ ബാങ്ക് മാനേജരായി വിരമിച്ചശേഷം ഇന്ദിര ചെയർപഴ്സൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2021 ഡിസംബർ 17നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് ഇന്ദിരയെ ചെയർപഴ്സനായി നിശ്ചയിച്ചത്. നേരത്തേ ജയ്സനായിരുന്നു ചെയർമാൻ.

ഇതോടെ ഇ.പിയുടെ കുടുംബത്തിൽ ഭാര്യക്കും മകനും മാത്രമായി 92 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോർട്ടിലുള്ളത്. 2014 ലാണ് കമ്പനി രൂപീകരിച്ചത്. സി.പി.എം. സഹയാത്രികനായ കെ.പി രമേഷ് കുമാറും ജയ്സണ് ഒപ്പം തുടക്കം മുതൽ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ കമ്പനിയിൽ 11 ഡയറക്ടർമാരാണ് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends