മേയർ കട്ടതൊന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല! തലകറങ്ങി സഖാക്കൾ... ആനാവൂരിനെ കണ്ട് മുട്ടുവിറച്ചു!

അഴിമതിയിലും വിവാദങ്ങളിലും കുപ്രസിദ്ധയാണ് മേയർ ആര്യാ രാജേന്ദ്രൻ. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പേരിൽ സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ രാജേന്ദ്രൻ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ഏറ്റെടുത്തതു മുതൽ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വഴിവിട്ട നീക്കം. കൂടാതെ നിരവധി വിഷയങ്ങൾ പ്രതിപക്ഷം എടുത്ത് കാട്ടുന്നുണ്ട്.
തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടൽ മാസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയത്.
ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയും ചെയ്തു. ഹോട്ടലുടമ തലസ്ഥാനത്ത് സജീവമായ സിപിഎം നേതാവാണ് എന്ന ആക്ഷേപവും ഉയ.ർന്നിരുന്നു.
ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ച് എടുക്കാൻ നിർബന്ധിതയാവുകയായിരുന്നു.
ഇതിന് പിന്നാലെ, മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കൊറോണാ പ്രതിസന്ധി കാലഘട്ടത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. എന്നാൽ, പൊങ്കാലയ്‌ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്.
അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്. ആര്യക്കെതിരെയുള്ള വിവാദങ്ങൾ അവസാനിച്ച സാഹചര്യത്തിൽ അവർ രക്ഷപ്പെടും.
അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മേയറുടെയും സിപിഎമ്മിന്റെയും സർക്കാരിന്റെയും അഴിമതി കഥകൾ ഓരോന്നായി പുറത്തു വരുമ്പോൾ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്. കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ടി കേഡർമാരെ നിയമിക്കുന്നത് പതിവാണെന്ന് കേന്ദ്ര സർക്കാരിന് അറിയാം.
അതേസമയം, ഡി.ആര്‍. അനിൽ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അത് അംഗീകരിച്ചാൽ ഒരുവിധം കാര്യങ്ങൾ ഒന്ന് തണുപ്പിക്കാൻ സാധിക്കും എന്ന് സിപിഎം വിലയിരുത്തി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സിപിഎമ്മിന്റെ അന്വേഷണത്തിലൂടെയുള്ള വിലയിരുത്തല്‍.
മേയറുടെ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനും വിജിലൻസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന് ആരോപണവിധേയരുടെ മൊബൈൽ ഫോണും കംപ്യൂട്ടറുകളും പിടിച്ചെടുത്ത് ഫൊറൻസിക് ലാബിൽ പരിശോധിക്കാൻ അധികാരമുണ്ട്. എന്നാൽ, ഉന്നത ഇടപെടൽമൂലം അവർ ഇതിനു തയാറായിട്ടില്ല.
വിവാദത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിജിലൻസിന്റെ വാദം. കേസ് റജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം അവസാനിപ്പിക്കാനാണു നീക്കം. കത്ത് എഴുതിയിട്ടില്ലെന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചിരുന്നു. കത്തിടപാടില്‍ സാമ്പത്തിക കുറ്റകൃത്യമില്ലെന്നും അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നും പറഞ്ഞാണ് വിജിലന്‍സ് കൈകഴുകിയത്.
ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് സിബിഐ, ഓംബുഡ്സ്മാൻ അന്വേഷണം സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് കേസെടുത്ത് ഒരു മാസമായെങ്കിലും മേയറുടെയും ഓഫിസിലെ ജീവനക്കാരുടെയും മൊഴിയെടുത്ത് കത്ത് വ്യാജമെന്ന നിഗമനത്തിന് കളമൊരുക്കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കത്ത് പ്രചരിച്ച വാട്സാപ് ഗ്രൂപ്പിനെക്കുറിച്ചും അന്വേഷിച്ചില്ല.
കത്ത് സ്വീകരിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറിയുടെയോ സമാനമായ മറ്റൊരു കത്തെഴുതിയെന്ന് സമ്മതിച്ച സിപിഎം കൗണ്‍സിലർ ഡി.ആർ.അനിലിനെ വേണ്ടത്ര പരിഗണിച്ചിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്നു തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഇതു വരികയുള്ളൂ. എങ്കിലേ അന്വേഷണം നിലനിൽക്കുകയുള്ളൂ എന്നും റിപ്പോർട്ടിലുണ്ട് എന്നറിയുന്നു.
ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിലെ അതേ വിവരങ്ങളാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഉള്ളത്. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നടക്കുകയാണ്.മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിച്ചതെങ്കിലും അതേക്കുറിച്ച് അന്വേഷണം നടന്നില്ല.
ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവും ഇഴയുകയാണ്. കത്തിന്റെ ഉറവിടമോ കത്തു തയാറാക്കിയവരെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കൽ മാത്രമാണ് തുടരുന്നത്. കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാനായില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവരും.
താൽക്കാലിക നിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ട് കത്തു നൽകിയതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുകിക്കയറ്റിയെന്നും ആരോപിച്ച് കോർപറേഷനിലെ കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ ഉൾപ്പെടെയുള്ളവരാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. ആദ്യം നടപടിയെടുക്കാതിരുന്ന വിജിലൻസ്, ഹൈക്കോടതി നോട്ടിസ് ലഭിച്ചപ്പോഴാണ് അന്വേഷണം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha
























