വിളിച്ചു പറഞ്ഞ് മാറ്റി വച്ച് ടിക്കറ്റിന് ഒന്നാം സമ്മാനം..... ലോട്ടറി വ്യാപാരിയുടെ സത്യസന്ധത ബാബുവിനെ ലക്ഷാധിപതിയാക്കി.....

വിളിച്ചു പറഞ്ഞ് മാറ്റി വച്ച് ടിക്കറ്റിന് ഒന്നാം സമ്മാനം..... ലോട്ടറി വ്യാപാരിയുടെ സത്യസന്ധത ഉഴവൂര്‍ പുഴോട്ടു തെക്കേപുത്തന്‍ പുരയില്‍ വി.കെ.ബാബുവിനെ ലക്ഷാധിപതിയാക്കി.
ഇന്നലെ നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ ടിക്കറ്റിനാണ് കിട്ടിയത്.
ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണില്‍ വിളിച്ച് 12 ടിക്കറ്റുകള്‍ ആവശ്യപ്പെട്ടു. ബാബു പറഞ്ഞ നമ്പറുകളിലുള്ള ടിക്കറ്റ് അപ്പോള്‍ തന്നെ പ്രമോദ് മാറ്റിവയ്ക്കുകയും ചെയ്തു.
വൈകുന്നേരമായപ്പോള്‍ ആ ടിക്കറ്റുകളിലൊന്നിന് സമ്മാനം കിട്ടിയ വിവരം പ്രമോദാണു ബാബുവിനെ അറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























