ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍... പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ടൈറ്റാനിയത്തില്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി എത്തിച്ചത് ശ്യാംലാല്‍ ആയിരുന്നു. നേരത്തെ തട്ടിപ്പില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ദിവ്യാ നായരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശ്യാംലാലിനും അദ്ദേഹത്തിന്റെ അഭിഭാഷകയായ ഭാര്യയ്ക്കും കാര്യങ്ങള്‍ എല്ലാം അറിയാമെന്നാണ് ദിവ്യ നല്‍കിയിരുന്ന മൊഴി.
ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി, പ്രേംകുമാര്‍, ഷംനാദ്, അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ കഴിയുകയാണ്.
പ്രതികളെ പിടികൂടാനും വിശദമായ അന്വേഷണം നടത്താനും സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്, മ്യൂസിയം, കന്റോണ്‍മെന്റ്, പൂജപ്പുര ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിലായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























