90-ാമത് ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം.... ഞായറാഴ്ച സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനംചെയ്യും

90-ാമത് ശിവഗിരി തീര്‍ഥാടനത്തിന് വിശ്വമാനവികതയുടെ സന്ദേശമുയര്‍ത്തി തുടക്കമായി. ശ്രീനാരായണ ഗുരു- രവീന്ദ്രനാഥ ടാഗോര്‍ സംഗമത്തിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്ദി, കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം തുടങ്ങി നവതിയില്‍ എത്തുന്ന തീര്‍ഥാടനത്തിന് ഇക്കുറി ഏറെ പ്രത്യേകതയുണ്ട്.
വെള്ളി രാവിലെ 7.30ന് ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സ്വാമി ചൈതന്യാനന്ദ ഭദ്രദീപം കൊളുത്തി. തീര്‍ഥാടനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ്സിങ് ഉദ്ഘാടനംചെയ്തു.
വിദ്യാഭ്യാസ ശാസ്ത്രസാങ്കേതിക സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉദ്ഘാടനംചെയ്തു.
ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേനത്തിന്റെ ഉദ്ഘാടനം കനേരി സിദ്ധഗിരി ആശ്രമം മഠാധിപതി സ്വാമി കഡ്സിദ്ധേശ്വറും കലാസാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും ഗായിക കെ എസ് ചിത്രയും നിര്‍വഹിച്ചു.
ഇന്ന് പുലര്‍ച്ചെ 4.30ന് തീര്‍ഥാടനഘോഷയാത്ര നടക്കും. രാവിലെ 10ന് തീര്‍ഥാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.
"
https://www.facebook.com/Malayalivartha
























